World Hindu Organisation
Sunday, December 8, 2024
Monday, December 11, 2023
IRUMUDIKKETTUM Ayyappa Devotional song(MG Sreekumar) lyrics | ഇരുമുടിക്കെട്ടും പേറി Malayalam Song
Sunday, December 10, 2023
Vavar Ayyappa History
ഹിന്ദുസ്ഥാനിലെ ബ്രഹമ കുണ്ഡത്തിനടുത്തായിട്ടാണ് അന്ന് രാമന് വേണ്ടി രാമൻ്റെ സൈന്യം അണി നിരന്നത്....
Brahma kundu Rama rajyam Aurangazeb army defeated by vaishnavas
ഹിന്ദുസ്ഥാനിലെ ബ്രഹമ കുണ്ഡത്തിനടുത്തായിട്ടാണ് അന്ന് രാമന് വേണ്ടി രാമൻ്റെ സൈന്യം അണി നിരന്നത്....
Hindu Seva Kendram
(എന്റെയാഗ്രഹം ഹിന്ദു പാർലമെന്റ് രൂപീകരിച്ച് മഹാക്ഷേത്രങ്ങളെ മണ്ഡലങ്ങൾ പോലെ പരിഗണിച്ച് അതിന്റെ പരിധിയിലെ പ്രദേശങ്ങളിലെ ഹിന്ദുക്കളുടെ വോട്ടെടുപ്പിലൂടെ ഭരണ നിർവ്വഹണത്തിന് സമിതി രൂപീകരിക്കണമെന്നും രണ്ട് വർഷ കാലാവധിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആണ്. ഹിന്ദുക്കളുടെ ഒരു നിയമസഭാ മോഡൽ സംവിധാനം ഉണ്ടാക്കി ഭരണം നടത്തുക എന്ന് ലളിതമായ് പറയാം.)
എം ജി എസ് നാരായണൻ MGS Narayanan on Sabarimala Buddha heritage
ശബരിമല സമര സമയത്ത് ഇടതുപക്ഷ പ്രൊഫൈലുകൾ ഹിന്ദുക്കൾക്കിടയിൽ കുത്തിതിരുപ്പുണ്ടാക്കാൻ കളത്തിലിറക്കിയ ഒന്നാണ് ശബരിമല ബൗദ്ധ ക്ഷേത്രമാണ് എന്ന വാദം....
ശബരിമല - murali mp pattambi
ലക്ഷക്കണക്കിന് കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഉള്ള ക്ഷേത്രമാണ് ശബരിമല..
Saturday, December 2, 2023
*🙏🕉️അയ്യപ്പ സ്തുതി🕉️🙏*
ദീപം... ദീപം...#സന്ധ്യാദീപം_നമസ്തുതേ
ഓംനമസ്തേ ഭഗവതേ നാരായണായ നമഃ
നമസ്തേ ഭഗവതേ പാര്‍വ്വതീശായ നമഃ
ഘോരസംസാരാര്‍ണ്ണവ താരകായതേ നമഃ
താരകബ്രഹ്മരൂപധാരിണേ നമോ നമഃ
ഭൂതനാഥായ നമോ ബോധരൂപായ നമോ
പൂതരൂപായ നമോ പുണ്യപൂര്‍ണ്ണായ നമോ
നമഃ
ഓം എന്ന വര്‍ണ്ണത്രയം ഒന്നായി വിളങ്ങീടും
ഓംകാര രൂപായതേ നമസ്തേ നമസ്കാരം
നമസ്തേ പകാരായ സാദരം നമസ്കാരം
നമസ്തേ രേഫാന്തായ നമസ്തേ ശായ നമഃ
നമസ്തേ യ കാരായ നമസ്തേ ഗോ കാരായ
നമസ്തേ പ കാരായ നമസ്തേ ത കാരായ
നമസ്തേ രേഫാന്തായ നമസ്തേ നകാരായ
നമസ്തേ മകാരായ നമസ്തേ നമോ നമഃ
നമസ്തേ ഹരിഹര നന്ദനായതേ നിത്യം
സമസ്ത ദുഃഖങ്ങളും ഒഴിച്ചുകൊള്ളേണമേ
വിശ്വകര്‍ത്താവേ! പരിപാലയ! ജഗത്പതേ!
വിശ്വഭര്‍ത്താവേ ജയ! വിശ്വഹര്‍ത്താവേ ജയ!
ജീവങ്ങള്‍ക്കെല്ലാമേകരൂപമാം ജീവനാകും
ദേവദേവനാംഭവാനെപ്പൊഴും ജയിച്ചാലും!
ജന്മദുഃഖങ്ങളെല്ലാം തീര്‍ത്തരുളീടുന്നൊരു
ധര്‍മ്മശാസ്താവേ!ജയിച്ചീടുക സദാകാലം!
പന്തളഭൂമീശന്റെ പുണ്യപുഞ്ജമായീടും
സന്താനദ്രുമം പൂത്തു കായ്ച്ചുനിന്നിടും പോലെ
ചന്തം ചിന്തീടുന്നൊരു നിന്തിരുപ്പാദങ്ങളെ
ചിന്ത ചെയ്തീടുന്നോര്‍ക്കു സന്താപമുണ്ടാകുമോ..
Bhagavad Geetha
ഓം നമോ ഭഗവതേ വാസുദേവായ
വലതുകാൽ മടക്കിയിരിക്കുന്ന കൊടുങ്ങല്ലൂരമ്മ🙏
#വലതുകാൽ മടക്കിയിരിക്കുന്ന കൊടുങ്ങല്ലൂരമ്മ🙏
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
എട്ട് കൈകളോടു കൂടിയും രൗദ്രരസത്തോടും കൂടിയുള്ളതാണ് കൊടുങ്ങല്ലൂർ ശ്രീകോവിലിലെ ദേവിയുടെ പ്രതിഷ്ഠ. വരിക്കപ്ലാവിൽ തീർത്ത വലിയ ബിംബമാണിത്. അതിന് മുന്നിൽ അഷ്ടബന്ധമിട്ട് പീഠത്തിലുറപ്പിച്ച ബലികല്ലും അതോടൊപ്പം സ്വർണഗോളകയും പ്രഭാമണ്ഡലവുമുണ്ട്. എട്ട് കൈകളിൽ വലതുഭാഗത്ത് മുകളിൽ നിന്നും താഴോട്ട് ആദ്യത്തേതിൽ തൃശൂലവും രണ്ടാമത്തേതിൽ ഖട്വാഗവും, മൂന്നാമത്തേതിൽ കൈമുന്നിലേക്ക് മടക്കി മേൽ വയറിനോടൊപ്പം നിൽക്കുന്നതിൽ “നന്ദകം വാളും, നാലാമത്തേതിൽ ദാരുക ശിരസ്സ് എന്നിവയും ഇടതുഭാഗത്ത് ഒന്നാമത്തേതിൽ നാഗവും രണ്ടാമത്തതിൽ ചിലമ്പും മൂന്നാമത്തതിൽ മുന്നിലേക്ക് മടക്കിപ്പിടിച്ച വട്ടകവും നാലാമത്തേതിൽ മണിയുമാണ് കാണാൻ കഴിയുക. കറുത്ത നിറത്തിലാണ് വിഗ്രഹം ദർശിക്കാനാവുക. എല്ലാ വർഷവും ചാന്താടുന്നതുകൊണ്ടാണിത്. ബിംബത്തിൽ വൃത്താകാരത്തിലുള്ള താലിമാലകളും വഴിപാടായി ലഭിച്ചിട്ടുള്ള നിരവധി ആഭരണങ്ങളും ദേവിക്ക് ചാർത്താറുണ്ട്. തനി തങ്കത്തിൽ നിർമ്മിച്ച താലിമാലകൾ തലയോട്ടികൾ കൊണ്ടുള്ള മാലകളുടെ പ്രതീകമാണെന്ന് പറയപ്പെടുന്നുണ്ട്. വിഗ്രഹത്തിന്റെ ഇടത്തെകാതിൽ ആനയും വലത്തേക്കാതിൽ സിംഹവുമാണ് ആഭരണമായിട്ടുളളത്. ഇവയും തനി തങ്കത്തിലുള്ളതാണ്. ഇടത്തെക്കാൽ ചുവട്ടിലേക്ക് നീട്ടി വലത്തെക്കാൽ മടക്കി വെച്ചാണ് പീഠത്തിൽ ദേവി ഇരിക്കുന്നത്. ബിംബത്തിൽ ദ്രംഷ്ടങ്ങളും കാണുന്നുണ്ട്. വടക്കോട്ട് തിരിഞ്ഞുള്ള ഈ ദേവീപ്രതിഷ്ഠയാണ് ഭദകാളി ക്ഷേത്രങ്ങളുടെ മൂലപ്രതിഷ്ഠയായി കണക്കാക്കി വരുന്നത്.
🌹ദേവീ ശരണം 🙏
Good Night Messages
ജീവിതത്തിൽ ഒരു മനുഷ്യന് സംസാരിക്കാൻ പഠിക്കാൻ രണ്ടു വയസ്സു മതി....
എന്നാൽ,..എന്തു സംസാരിക്കണം എന്നു പഠിക്കാൻ, ഒരായുസ്സു മുഴുവനും ചിലപ്പോൾ തികഞ്ഞെന്നു വരില്ല...നാളത്തെ പുലരി നന്മയുടെതാവട്ടെ... എല്ലാ പ്രീയപ്പെട്ടവർക്കും സ്നേഹപൂർവ്വം #ശുഭരാത്രി നേരുന്നു...
യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്?
#ഒരിക്കൽ അർജുനൻ കൃഷ്ണനോട് ചോദിച്ചു. “ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്? ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ. പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?”
തൃപ്രയാർ_ഏകാദശി & ഗുരുവായൂർ ഏകാദശി
#തൃപ്രയാർ_ഏകാദശി
ഡിസംബര്‍ 09/12/2023 ശനിയാഴ്ച 🌹
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്ത പക്ഷത്തിലെ ഏകാദശി തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു .
തൃശ്ശൂർ ജില്ലയിലെ നാട്ടിക ഗ്രാമപഞ്ചായത്തിൽ തീവ്രാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തൃപ്രയാർ.
ചതുർബാഹുവായ ശ്രീരാമചന്ദ്രനാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
സാധാരണ വിഷ്ണുക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിക്കാണ് പ്രാമുഖ്യം എന്നാൽ തൃപ്പയാറപ്പന്റെ ശൈവചൈതന്യം മൂലമാണ് ഇവിടെ കറുത്തപക്ഷ ഏകാദശി പ്രധാനമായത്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്.
ത്രിമൂർത്തീചൈതന്യം നിറഞ്ഞ ദേവനാണ് തൃപ്രയാറപ്പൻ. ഐശ്വര്യദായിനിയായ ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ തൊഴുതു പ്രാർഥിച്ചാൽ സകല ദുരിതങ്ങളും ദാരിദ്ര്യവും നീങ്ങുമെന്നാണ് വിശ്വാസം. തൃപ്രയാര്‍ തേവരെന്ന നാമധേയത്തിലറിയപ്പെടുന്ന ശ്രീരാമ ഭഗവാനെ ഉളളുരുകി വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് ഭക്തജന വിശ്വാസം. ഭൂത പ്രേത പിശാചുക്കളില്‍നിന്നും ദാരിദ്ര്യദുഃഖങ്ങളില്‍ നിന്നും അകറ്റി ആധിവ്യാധികളില്‍ നിന്ന് രക്ഷാകവചമാണിവിടത്തെ ശ്രീരാമ പുണ്യ ദര്‍ശനം. ശരണാഗതര്‍ക്ക് കാമധേനുവായും ദുഃഖത്താല്‍ വേദനിക്കുന്നവര്‍ക്ക് കല്‍പവൃക്ഷമായും മോക്ഷാര്‍ത്ഥികള്‍ക്ക് മോക്ഷമായും ഭക്തര്‍ക്ക് സാന്ത്വനവുമായി ലക്ഷ്മീഭൂമി സമേതനായി ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ഇവിടെ പരിലസിക്കുന്നു.
തൃപ്രയാർ ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യദർശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്.
ഗുരുവായൂരിൽ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശിസമർപ്പണവുമുണ്ട്.
അന്നേദിവസം ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്.
ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന പ്രധാന ചടങ്ങാണ് ദശമിവിളക്ക്.
അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമനുപകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്.
എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തൃപ്രയാർ തേവർക്കാണ് സമർപ്പിക്കുന്നത്.
പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്. 10, 101, 1001 എന്നീ ക്രമത്തിലാണ് വഴിപാട് .
ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ചെത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തപ്പെടുന്നത്.
ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് വഴിപാട് ഉത്തമമത്രേ. ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് ഉത്തമ ഔഷധമാണെന്നാണ് വിശ്വാസം.
ശ്രീരാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻ സ്വാമിയുടെ സാമീപ്യം ഉണ്ടാവുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിൽ ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠയില്ലെങ്കിലും ഹനുമദ്പ്രീതിയ്ക്കും സര്‍വാഭീഷ്ട സിദ്ധിക്കായും നിത്യേന സുന്ദരകാണ്ഡ പാരായണവും അവൽ നിവേദ്യവും സമർപ്പിക്കാറുണ്ട്:
#വ്രതമാഹാത്മ്യം
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്‍റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാന്‍ പാടില്ല.
പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വർഗവാതിൽ ഏകാദശി, മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്‍റെ ഫലം.
ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഈ സമയത്ത് മഹാവിഷ്ണുവിന്‍റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം. സ്ത്രീകൾ ഏറ്റവും അധികം അനുഷ്ഠിക്കുന്ന വ്രതമാണ്
ഏകാദശിവ്രതം.
#വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കൽ എടുക്കുക (ഒരിക്കലൂണ്). ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. പകൽ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം. ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്.
ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക).
#തൃപ്രയാർ ക്ഷേത്ര ഐതിഹ്യം
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഏകാദശി എഴുന്നള്ളിപ്പിന്
സ്വര്‍ണ്ണനിര്‍മ്മിതമായിട്ടുള്ള കോലത്തിന്മേല്‍ പതിച്ചിട്ടുള്ള രൂപം സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെതാണ്. ഈ ക്ഷേത്രത്തിന്‍റെ കാലപ്പഴക്കം പ്രവചനാതീതമാണ്. ലോകൈകനാഥനായ ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരിയില്‍ കുടിവെച്ച് ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്ന് ഐതിഹ്യം.
ഈ ക്ഷേത്രത്തിലെയും നാലമ്പലങ്ങളിലെ മറ്റ് മൂന്നിടത്തെയും വിഗ്രഹങ്ങൾ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ വിഗ്രഹങ്ങളാണ്. നാലുഭാഗത്തും പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ദ്വാരകാപുരിയിൽ നാലിടത്തും ദശരഥപുത്രന്മാർക്കായി ക്ഷേത്രങ്ങൾ പണിതിരുന്നു. കിഴക്കേ അറ്റത്തെ രൈവതകപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ശ്രീരാമനെയും വടക്കേ അറ്റത്തെ വേണുമന്ദപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ഭരതനെയും പടിഞ്ഞാറേ അറ്റത്തെ സുകക്ഷപർവ്വതത്തിലുള്ള ക്ഷേത്രത്തിൽ ലക്ഷ്മണനെയും തെക്കേ അറ്റത്തെ ലതാവേഷ്ടപർവ്വത്തിലുള്ള ക്ഷേത്രത്തിൽ ശത്രുഘ്നനെയും പ്രതിഷ്ഠിച്ചു. കൂടാതെ ദ്വാരകാപുരിയുടെ ഒത്ത നടുക്ക് ഒരു മഹാവിഷ്ണുക്ഷേത്രവുമുണ്ടായിരുന്നു. അവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണഭഗവാന്‍റെ പൂർവ്വികർ നാലുജന്മങ്ങളിൽ പൂജിച്ചിരുന്ന അതിദിവ്യമായ മഹാവിഷ്ണു വിഗ്രഹമായിരുന്നു. ദിവസവും രാവിലെ പത്നിമാരായ രുക്മിണീദേവിയ്ക്കും സത്യഭാമാദേവിയ്ക്കുമൊപ്പം ഭഗവാൻ ഇവിടെ ദർശനം നടത്തിവന്നു. ദ്വാപരയുഗാന്ത്യത്തിൽ ശ്രീകൃഷ്ണ ഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുത്തെന്ന ശ്രീമത് ഭാഗവതം സാക്ഷ്യപ്പെടുത്തുന്നു.
ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തതിനെത്തുടർന്ന് ദ്വാരക കടലടിച്ചുപോയ ആ മഹാപ്രളയത്തിൽ അവശേഷിച്ചത് ഭഗവദ്പൂജയേറ്റുവാങ്ങിയ അഞ്ച് ദിവ്യവിഗ്രഹങ്ങൾ മാത്രമാണ് ഭഗവാന്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങള്‍ വരുണനേറ്റെടുത്തു. അവയിലെ മഹാവിഷ്ണുവിഗ്രഹം കലിയുഗാരംഭത്തിൽ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠിച്ചയിടം പിന്നീട് ഗുരുവായൂർ എന്ന പേരിൽ പ്രസിദ്ധമായി. എന്നാൽ, ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങൾ പിന്നെയും ഒരുപാടുകാലം കടലിനടിയിൽ തന്നെ കിടന്നു.
ഒരിയ്ക്കൽ, അറബിക്കടലിൽ മീൻ പിടിയ്ക്കാൻ പോയ മുക്കുവന്മാരുടെ വലയില്‍ കുടുങ്ങിയത് മത്സ്യങ്ങള്‍ക്കുപകരം നാലു വിഗ്രഹങ്ങളായിരുന്നു. അവർ ഈ വിഗ്രഹങ്ങൾ നാട്ടിലെ പ്രമാണിയായിരുന്ന വാക്കയിൽ കൈമളെ ഏല്പിച്ചു. ഒരു ജ്യോത്സ്യർ കൂടിയായിരുന്ന കൈമൾ പ്രശ്നം വച്ചുനോക്കിയപ്പോൾ അവ ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണഭഗവാന്‍റെ പൂജയേറ്റുവാങ്ങിയ ദശരഥപുത്രന്മാരുടെ വിഗ്രഹങ്ങളാണെന്ന് മനസ്സിലായി. തുടർന്ന് അദ്ദേഹം മന്ത്രശക്തിയുപയോഗിച്ച് വിഗ്രഹങ്ങളിൽ നിന്ന് നാല് പ്രാവുകളെ സൃഷ്ടിച്ചു. അവ ചെന്നിരിയ്ക്കുന്ന സ്ഥലങ്ങളിൽ അതാത് വിഗ്രഹങ്ങൾ പ്രതിഷ്ഠിയ്ക്കാനും ഉത്തരവായി.
ശ്രീരാമവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചെന്നിരുന്നത് കരുവന്നൂർപ്പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (തൃപ്രയാർപ്പുഴ) തീരത്താണ്. ഭരതവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കുലീപനീതീർത്ഥക്കരയിലെ കൂടൽമാണിക്യത്തും ലക്ഷ്മണവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് ചാലക്കുടിപ്പുഴയുടെ തീരത്തെ മൂഴിക്കുളത്തും ശത്രുഘ്നവിഗ്രഹത്തിൽ നിന്നുവന്ന പ്രാവ് കൂടൽമാണിക്യത്തിനടുത്ത് പായമ്മലിലും ചെന്നിരുന്നു. ഇവിടങ്ങളിലെല്ലാം തുടർന്ന് നാല് മഹാക്ഷേത്രങ്ങൾ ഉയർന്നുവന്നു.
തൃപ്രയാറില്‍ ശ്രീരാമ വിഗ്രഹവും ഇരിങ്ങാലക്കുടയില്‍ ഭരത വിഗ്രഹവും മൂഴിക്കുളത്ത് ലക്ഷ്മണവിഗ്രഹവും പായമ്മേല്‍ ശത്രുഘ്‌നവിഗ്രഹവും സ്ഥാപിച്ചു. വേദ മന്ത്രങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ മംഗളവാദ്യധ്യാനങ്ങളില്‍ മുഴുകിയ അന്തരീക്ഷത്തില്‍ തൃപ്രയാറില്‍ പ്രതിഷ്ഠ നടന്നു. ഈ സമയത്ത് ആകാശത്ത് മയില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഈ മായാമയൂരം പ്രത്യക്ഷപ്പെട്ടതിന് നേരെ താഴെ വലിയ ബലിക്കല്ല് സ്ഥാപിക്കുവാന്‍ തീരുമാനമായി. അതിനാല്‍ പ്രധാന പ്രതിഷ്ഠയുടെ മഹത്വം ഇപ്പോഴും ബലിക്കല്ലിന് നല്കിവരുന്നു.
രാമായണമാസമായ കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ തൊഴുതുവരുന്നത് മഹാപുണ്യമായി വിശ്വസിച്ചുപോരുന്നു.
ശ്രീകൃഷ്ണ ഭക്താഗ്രേസരനായ വില്വമംഗലം സ്വാമിയാര്‍ ഭഗവദ് ദര്‍ശനത്തിനായി ഒരുനാള്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഭഗവാന്‍റെ പുണ്യവിഗ്രഹം ധ്യാനിച്ചു നില്‍ക്കുമ്പോള്‍ അദ്ദേഹം ആശ്ചര്യജനകമായ ഒരു കാഴ്ച കണ്ടു. ശ്രീലക്ഷ്മിദേവിയും ഭൂമിദേവിയും ശ്രീകോവിലിന്‍റെ പടിഞ്ഞാറെ കവാടം വഴി ഭഗവാനെ പൂജിക്കാന്‍ വരുന്നതായിരുന്നു ആ കാഴ്ച. അദ്ദേഹം ശ്രീലക്ഷ്മി-ഭൂമിദേവിമാരുടെ സാന്നിദ്ധ്യം നന്നായിരിക്കുമെന്ന് കരുതി ആ ദേവിമാരെ ഭഗവാന്‍റെ വലത്തും ഇടത്തും പ്രതിഷ്ഠിച്ച് പശ്ചിമകവാടം അടപ്പിക്കുകയും ചെയ്തുവത്രേ. ഇപ്പോഴും ആ കവാടം അടഞ്ഞുകിടക്കുന്നതായി കാണാം സ്വാമിയാര്‍ക്ക് ഇവിടെനിന്ന് ശ്രീകൃഷ്ണ ദര്‍ശനവും ലഭിക്കുകയുണ്ടായത്രെ.
ചാതുര്‍ബാഹുവാണ് ഭഗവാന്‍. ദക്ഷിണ ഹസ്തങ്ങളില്‍ കോദണ്ഡവും അക്ഷമാലയും വാമകരങ്ങളില്‍ ചക്രവും ശംഖും ധരിച്ചിരിക്കുന്നു. വലതുഭാഗത്ത് ലക്ഷ്മിദേവിയും ഇടതുഭാഗത്ത് ഭൂമിദേവിയും കുടികൊള്ളുന്നു. ഭൂമിദേവിയുടെ കയ്യില്‍ താമരപ്പൂവുണ്ട്. പഞ്ചലോഹനിര്‍മ്മിതമായ ഗോളകയാല്‍ ഈ പ്രതിഷ്ഠ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കാലപ്പഴക്കംകൊണ്ട് ദ്രവിച്ചുപോയ ശ്രീരാമവിഗ്രഹം മാറ്റുവാനായി ഒരിക്കല്‍ ദേവപ്രശ്‌നം വെച്ചു നോക്കിയപ്പോള്‍ ആ ചിരപുരാതന വിഗ്രഹം മാറ്റുവാന്‍ ദേവന് താല്‍പര്യമില്ലെന്നും തെളിഞ്ഞുകണ്ടു. ആയതിനാല്‍ പഞ്ചലോഹംകൊണ്ട് ഗോളക വാര്‍ത്ത് പഴയ വിഗ്രഹത്തില്‍ ഉറപ്പിക്കുകയാണുണ്ടായത്.
ശ്രീകോവിലിനകത്ത് തെക്കോട്ട് ദര്‍ശനമായി ദക്ഷിണാമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വീരപരാക്രമിയും ശ്രീരാമചന്ദ്രന്‍റെ പരമ ഭക്തനുമായ ശ്രീ ഹനുമാന്‍ സ്വാമിക്ക് ഇവിടെ പ്രതിഷ്ഠ ഇല്ലെങ്കിലും മുഖമണ്ഡപത്തില്‍ അദ്ദേഹം കുടികൊള്ളുന്നുവെന്ന് സങ്കല്‍പ്പമുണ്ട്. ആഞ്ജനേയന്‍ ക്ഷേത്രാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.
ഭക്തര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്‍കി അത്ഭുതകരമായ പ്രവൃത്തികളാല്‍ ഇവിടെ കുടികൊള്ളുന്ന ശ്രീവിഷ്ണുമായ സ്വാമി (ശ്രീ ചാത്തന്‍സ്വാമി) ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിയെ ഭജിക്കുന്നവര്‍ക്ക് ഈ രണ്ടു ശക്തികളായിരിക്കും രക്ഷകരായി എത്തുക.
മതില്‍ക്കെട്ടിനകത്ത് തെക്കുവശത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്.
കൂടാതെ ഗണപതിയുടെ പ്രതിഷ്ഠയും ഇവിടെ ഉണ്ട്. ഗോശാലകൃഷ്ണന്‍ ഉപദേവനല്ലെന്നും പ്രധാന പ്രതിഷ്ഠയുടെ മഹത്വം കൃഷ്ണനുണ്ടെന്നും 1171 മിഥുനത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ തെളിഞ്ഞുവരുകയുണ്ടായി. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നടത്തുന്നതിന് മുമ്പേ തന്നെ ഇവിടെ ശാസ്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ കണ്ടിരുന്നുവത്രേ.
ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകള്‍. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു. ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല.
വൃശ്ചികം 1 മുതല്‍ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങള്‍ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദര്‍ശനം സര്‍വ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു.
വെടിവഴിപാട്, അവല്‍നിവേദ്യം, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവല്‍ ശ്രീ ഹനുമാന്‍ സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തന്‍സ്വാമിക്ക് യഥാശക്തിക്ക് ചേര്‍ന്ന തുക ഭണ്ഡാരത്തിലിട്ടാല്‍ സര്‍വ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.
വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തര്‍ ഇവിടെ നടത്താറുണ്ട്. ഭഗവാന്‍റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാല്‍ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് നടത്തിയാല്‍ മതിയെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്‍റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത് സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാരും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.
ജ്യോതിഷത്തില്‍ ശ്രീരാമ ചന്ദ്രഭഗവാനെ ബുധനായി കണക്കാക്കുന്നു. രേഖാ സംബന്ധമായ തടസങ്ങള്‍ മാറ്റുവാനും ഉന്നമനത്തിനും പുരോഗതിക്കും ഐശ്വര്യത്തിനും തൃപ്രയാര്‍ ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഭക്തമനസ്സുകളില്‍ ഇന്നും കെടാവിളക്കായി തെളിഞ്ഞു നില്‍ക്കുന്നു.
തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം. പുഴക്കടവിലെ മീനൂട്ട്, കളഭാഭിഷേകം, ഉദയാസ്തമയ പൂജ, അവല്‍ നിവേദ്യം, തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.
സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്
"വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം
വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ നമഃ
🌹ഹരേ രാമ ഹരേ കൃഷ്ണാ.🙏
Tuesday, November 28, 2023
India That is Bharat (Arguments)
ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന് പറഞ്ഞാൽ ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്നാണ് അർത്ഥം. അതാണ് ഭരണഘടനയിൽ തന്നെ പറയുന്നത്. അതായത് ഇന്ത്യ=ഭാരതം എന്നാണ് പറയുന്നത്. അപ്പൊ ഇന്ത്യ എന്ന് എഴുതിയാലും ഭാരതം എന്ന് എഴുതിയാലും എന്താ വ്യത്യാസം. ഭാരതം എന്ന് വേണോ ഇന്ത്യ എന്ന് വേണോന്നൊക്കെ ഒരു ഗവണ്മെന്റിന്റെ നയപരമായ വിഷയമാണ്. നയപരമായ വിഷയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ടത് ഡെമോക്രാറ്റിക് രീതികളിലൂടെ ആണ്. അബോർഷൻ അനുവദിക്കണം എന്ന് അഭിപ്രായമുള്ളവരുണ്ട് അബോർഷൻ നിർത്തലാക്കണം എന്ന് അഭിപ്രായമുള്ളവരുണ്ടാവാം. ഇതിലെ ഏതാണ് ശരിയെന്ന് നിങ്ങളെങ്ങനെ പറയും. എല്ലാവർക്കും ഒരേ അഭിപ്രായം എന്നെങ്ങനെ നിങ്ങൾ പറയും. അപ്പൊ ഒരു ഗോവെർന്മേന്റ പാറയാണ് ഞങ്ങൾ വന്നാൽ അബോർഷൻ നിയമവിരുദ്ധമാക്കും. അതിനെ സപ്പോർട്ട് ചെയ്യുന്നവരും സപ്പോർട്ട് ചെയ്യാത്തവരും തീരുമാനിക്കേണ്ടത് പോളിങ് എന്ന ജനാതിപത്യ മാർഗത്തിലാണ്. ഇനി അവര് അധികാരത്തിൽ വന്നു അപ്പൊ നിങ്ങൾ പാറയാണ് ഇത് ഫാസിസം ആണെന്ന്. അതെങ്ങനെ നിങ്ങൾ പറയും. അവർ അത് പറഞ്ഞു വോട്ട് വാങ്ങിയാണ് കേറിയത്. ഇനി നിങ്ങൾക്ക് അതിനോട് എതിർപ്പുണ്ടെങ്കിൽ അതിനെതിരെ ജനങ്ങളെ ബോധവൽക്കരണം നടത്തി അടുത്ത തവണ അവരോട് പറയാം ഞങ്ങൾ വന്നാൽ അബോർഷൻ നിയമവിധേയമാക്കും. അങ്ങനെയാണ് ജനാതിപത്യ രാജ്യത്ത് കാര്യങ്ങൾ നടക്കുക. ഇനി മദ്ധ്യം നിരോധിക്കണം എന്ന് അഭിപ്രായമുള്ളവരുണ്ടാവാം നിരോധിക്കേണ്ട എന്നുള്ളവരുണ്ടാവാം. നിങ്ങൾ ഒരു unbiased ആവേണ്ട ആളല്ലേ നിങ്ങളെങ്ങനെ പക്ഷം പിടിക്കുന്നു.
സനാതന ധർമ ദിനം (September 3)
അമേരിക്കയിലെ Kentucky സംസ്ഥാനത്തിലെ ലൂസിയാന നഗരം September 3 ഇനെ ഇന്നി സനാതന ധർമ ദിനം ആയി ആചരിക്കും. ഔദ്യോഗിക പ്രഖ്യാപനം നടത്തി മേയർ
ലോകത്തിലെ രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിൽ
അമേരിക്കയിലെ ഏറ്റവും വലിയതും ലോകത്തിലെ രണ്ടാമത്തെ വലിയതുമായ ഹിന്ദു ക്ഷേത്രം അമേരിക്കയിൽ ഒരുങ്ങുന്നു. 2023 ഒക്ടോബർ 8ന് ഭക്തർക്ക് തുറന്നു നൽകും. BAPS സ്വാമി നാരായൺ അക്ഷർധാം ക്ഷേത്രം 12 വര്ഷം കൊണ്ട് 12500 ത്തിലധികം സന്നദ്ധ പ്രവർത്തകർ ചേർന്ന് നിർമ്മിച്ചതാണ്. 183 ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
പൂന്താനവും കേരളത്തിൽ നിലനിന്നിരുന്ന ഭാരത സങ്കല്പവും.
1500 കളിൽ അഥവാ പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ആണ് ശ്രീ പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറത്തെ കീഴാറ്റൂർ ആണ് അദേഹത്തിൻ്റെ ജന്മദേശം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന തൻ്റെ മകൻ ചോറൂണ് ദിവസം മരണപ്പെട്ടത് അദേഹത്തെ മാനസീകമായി തകർത്തു. തുടർന്ന് ഗുരുവായൂരപ്പൻ്റെ ഭക്തനായ അദേഹം ഭക്ത കാവ്യങ്ങളിലേക്കു തിരിയുകയായിരുന്നു. അദേഹത്തിൻ്റെ പ്രമുഖ കൃതി ആണ് ജ്ഞാനപ്പാന. ഇന്നും വീടുകളിലും ക്ഷേത്രങ്ങളിലും കേൾക്കുന്ന ഈ മനോഹരമായ ഭക്ത കവിത ജീവിതത്തിൻ്റെ വിവിധ തലങ്ങളെ പറ്റി നമ്മളെ ഓർമിക്കുന്നു. കേരളത്തിൽ ശക്തമായി ഉണ്ടായിരുന്ന ഭാരത സങ്കല്പത്തിന്, നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും വലിയ തെളിവും ഇതേ ജ്ഞാനപ്പാന ആണ്. കർമങ്ങൾക്കു വിള നിലമാകിയ ഭാരതത്തെ വർണിക്കുവാനാണ് ജ്ഞാനപ്പാനയിലെ ഒരു അധ്യായം മുഴുവനായും അദ്ദേഹം ഉപയോഗിക്കുന്നത്. തുടർന്ന് നാല് യുഗങ്ങളിൽ ശ്രേഷ്ഠം കലിയുഗം ആണ് എന്നും അദ്ദേഹം പറയുന്നു, കാരണം മുക്തി ലഭിക്കുവാൻ നാമ സങ്കീർത്തനങ്ങൾ മാത്രം ആണ് കലിയുഗത്തിൽ ആവശ്യം. പിന്നീടദ്ദേഹം പാടുന്നത് ഇപ്പ്രകാരം ആണ് അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ പതിമ്മൂന്നിലുമുള്ള ജനങ്ങളും മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ യോഗ്യത വരുത്തീടുവാൻ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! . മറ്റു യുഗങ്ങളിലും , ലോകങ്ങളിലും ദ്വീപുകളിലും എല്ലാം ഉളളവർ ഭാരതത്തിൽ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാൻ സാധിക്കാത്തതിൽ ഭഗവാനെ വിളിച്ച് പരിതപിക്കുന്നതിനെപറ്റി പാടുന്ന ഈ വരികൾ എഴുതപ്പെട്ട 1500's കളിൽ ഭാരതം എന്ന സങ്കല്പം ഇവിടെ എത്രകണ്ട് ശക്തമായിട്ടാണ് നിലനിന്നത് എന്ന് ഇന്നി ഇതിലും വ്യക്തമായി പറയുവാൻ സാധിക്കുന്നത് എങ്ങിനെ ആണ്? അന്നത്തെ കവി ഭാവനയിൽ ഭാരതം എത്ര ശ്രേഷ്ഠം ആണ് എന്നത് വ്യക്തം. ഭാരതം ഉത്തരേന്ത്യയിലേ ഒരു കൊച്ചു പ്രദേശം ആണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന, കണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവരോട് പറയുവാനുള്ളത് ഇത്ര മാത്രം - നിങ്ങള് എത്ര കഥകൾ മിനഞ്ഞാലും ഇത്തരത്തിൽ ഈ മണ്ണിലെ ഓരോ പുൽകൊടിയിലും ഉള്ള ഭാരതത്തിനെ ഇല്ലാതാക്കുവാൻ നിങ്ങൾക്ക് ആവില്ല . ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം.
Thursday, September 7, 2023
എന്താണ് മോക്ഷം?
മോക്ഷം ഹിന്ദുമതത്തിലെ ആഴമേറിയതും ആഴത്തിലുള്ളതുമായ ഒരു ആത്മീയ ആശയമാണ്, അത് ആത്മസാക്ഷാത്കാരത്തിനും കഷ്ടപ്പാടുകളുടെ ചക്രത്തിൽ നിന്നുള്ള മോചനത്തിനുമുള്ള ആത്മീയ അന്വേഷണത്തിന്റെ പരിസമാപ്തിയെ പ്രതിനിധീകരിക്കുന്നു.
പല ഹിന്ദുക്കളും തങ്ങളുടെ ആത്മീയ ആചാരങ്ങളിലൂടെയും ഭക്തിയിലൂടെയും നേടാൻ ആഗ്രഹിക്കുന്ന ആത്യന്തിക ലക്ഷ്യമാണിത്.
മോക്ഷം നേടുക എന്നതിനർത്ഥം പുനർജന്മ ചക്രത്തിൽ നിന്ന് മോചനം നേടുക എന്നാണ്. ഒരിക്കൽ മോക്ഷം നേടിയാൽ, ആത്മാവ് ഭൗതിക ലോകത്തെ മറികടന്നതിനാൽ, കൂടുതൽ പുനർജന്മത്തിന്റെ ആവശ്യമില്ല.
ആത്മീയ പൂർത്തീകരണത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയായും ആത്യന്തിക സത്യത്തിന്റെ സാക്ഷാത്കാരമായും മോക്ഷത്തെ വിശേഷിപ്പിക്കാറുണ്ട്. സ്വയം കണ്ടെത്തലിലേക്കും ദൈവിക ഐക്യത്തിലേക്കും ഉള്ള ആത്മാവിന്റെ യാത്രയുടെ പരിസമാപ്തിയാണിത്
മോക്ഷത്തിലേക്കുള്ള യാത്ര വളരെ വ്യക്തിഗതമാണ്. ആന്തരിക പരിവർത്തനം, സ്വയം തിരിച്ചറിവ്, ആത്മാവിന്റെ ശുദ്ധീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ആചാരങ്ങളെയോ ബാഹ്യ ആചാരങ്ങളെയോ മതപരമായ ബന്ധങ്ങളെയോ ആശ്രയിക്കുന്നില്ല.
മോക്ഷം കഷ്ടപ്പാടുകളുടെയും ഭൗതിക ലോകത്തിന്റെ പരിമിതികളുടെയും ചക്രം അവസാനിപ്പിക്കുന്നു. ഇത് ശാശ്വതമായ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുഖദുഃഖങ്ങളുടെ ചക്രത്തിൽ നിന്നുള്ള മോചനത്തിന്റെയും അവസ്ഥയാണ്.
എല്ലാ അസ്തിത്വത്തിന്റെയും ആത്യന്തിക യാഥാർത്ഥ്യവും ഉറവിടവുമായി കണക്കാക്കപ്പെടുന്ന കോസ്മിക് ആത്മാവുമായി (ബ്രഹ്മം, പരമാത്മാവ് ) വ്യക്തിഗത ആത്മാവിനെ (ജീവത്മാവ് ) ലയിപ്പിക്കുന്നതിനെ മോക്ഷം സൂചിപ്പിക്കുന്നു. ഇത് ദൈവവുമായുള്ള ഏകത്വത്തിന്റെയും ഐക്യത്തിന്റെയും അവസ്ഥയാണ്.
ഹിന്ദുമതത്തിലെ കേന്ദ്ര സങ്കൽപ്പങ്ങളിലൊന്നാണ് മോക്ഷം, അത് ആത്യന്തിക ആത്മീയ ലക്ഷ്യത്തെയും ജനന മരണ ചക്രത്തിൽ നിന്നുള്ള മോചനത്തെയും പ്രതിനിധീകരിക്കുന്നു (സംസാര ചക്രത്തിൽ നിന്നുള്ള മോചനം ). മോക്ഷം, ശാശ്വതമായ ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിവ്യവുമായുള്ള ഐക്യത്തിന്റെ അവസ്ഥയാണ്.
സനാതന ധർമ്മം എന്നാൽ എന്താണ് ?
-
♥️നീരാഞ്ജനം♥️ ? ശനി ദോഷങ്ങൾ ആയിരിക്കുന്ന ഏഴരശനി,കണ്ടകശനി,ജന്മശനി,അഷ്ടമശനി തുടങ്ങിയ പല വിധത്തിലുള്ള ശനിദോഷങ്ങൾ മാറുന്നതിന് ഭക്തജങ്ങൾ ശാസ്താവ...
-
*ശ്രീകൃഷ്ണകാളി* ശ്രീകൃഷ്ണകാളി ബംഗാളിലെ ഒരു പ്രതീകാത്മക ദേവതയാണ്, ബംഗാൾ സംസ്ഥാനത്തുടനീളം ഇപ്പോഴും വ്യാപകമായി ആരാധിക്കപ്പെടുന്നു. ഇതിന് പുറകി...
-
ലഹരി എന്ന വിഷം പുരട്ടി മുലയൂട്ടാൻ വരുന്ന പൂതനമാരെ തിരിച്ചറിയാൻ, .... അധർമ്മത്തിന്റെ ഫണം നിവർത്തി ആടുന്ന അഭിനവ കാളിയന്മാരുടെ നെറുകയിൽ ആനന്ദ ...



