*ശ്രീകൃഷ്ണകാളി*
ശ്രീകൃഷ്ണകാളി ബംഗാളിലെ ഒരു പ്രതീകാത്മക ദേവതയാണ്, ബംഗാൾ സംസ്ഥാനത്തുടനീളം ഇപ്പോഴും വ്യാപകമായി ആരാധിക്കപ്പെടുന്നു.
ഇതിന് പുറകിൽ രസകരമായ നാടോടി കഥകളും പാട്ടുകളും ഉണ്ട് ബംഗാളിൽ.
ശ്രീകൃഷ്ണനും കാളിയും ഒന്നു തന്നെ എന്നതാണ് ആ കഥകളിലെ സങ്കല്പം. ശിവനും പാർവതിയും ഒരു gender role switch നടത്തിയതാണ് കൃഷ്ണനും രാധയും എന്നും പലയിടത്തും റഫറൻസ് ഉണ്ട്..
കാളിയും കൃഷ്ണനും രണ്ട് വ്യത്യസ്ത ദേവതാ സങ്കൽപ്പങ്ങളാണ്. കാളി രൗദ്ര ദേവതയാണ്, കൃഷ്ണൻ സ്നേഹത്തിന്റെയും അനുകമ്പയുടെയും ദേവനാണ്. എന്നിരുന്നാലും, മറ്റൊരു തലത്തിൽ, കാളിയും കൃഷ്ണനും യഥാർത്ഥത്തിൽ ഒരേ ദൈവിക സത്തയുടെ രണ്ട് ഭാവങ്ങളാണെന്ന് ചിലർ വിശ്വസിക്കുന്നു. കാരണം, കാളിയും കൃഷ്ണനും ഹിന്ദു ദേവതയായ ശക്തിയുടെ ഭാവങ്ങളാണ്. പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് ഈ ശക്തിയാണ്. അതുപോലെ, കാളിയും കൃഷ്ണനും ഉൾപ്പെടെ മറ്റെല്ലാ ദേവതകളും അവളുടെ ഉള്ളിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, കാളിയും കൃഷ്ണനും യഥാർത്ഥത്തിൽ ഒരേ ദേവതയാണെന്ന് ചിലർ വിശ്വസിക്കുന്നു, വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന് മാത്രം. ഓരോ മനുഷ്യരിലും കാളീഭാവവും കൃഷ്ണഭാവവും ഉണ്ട്.
ഇതിനെ നമുക്ക് ഇന്നത്തെ Gender neutrality എന്ന concept മായി ചേർത്ത് വച്ചു വായിക്കാം. ശങ്കരാചാര്യരുടെ "ശിവോഹം" എന്ന സങ്കല്പത്തിൽ വീക്ഷിക്കാം. അതല്ല "അഹം ബ്രഹ്മാസ്മി" ആയിട്ടോ "തത്വമസി" ആയിട്ടോ കാണാം.
അതിനുള്ള വിശാലമായ ഒരിടം ഹിന്ദുത്വത്തിലുണ്ട്.
ശാക്തേയ-താന്ത്രിക രീതികളുടെ ഒരു സമന്വയ രൂപമായി ഈയൊരു സങ്കല്പം ചേർത്ത് വച്ചതിനു പിറകിൽ ചരിത്രപരമായ കാര്യങ്ങൾ കൂടി ഉണ്ടാകാം.ഒരു കാലഘട്ടത്തിൽ വൈഷ്ണവർ ശാക്തരെ കുറഞ്ഞവർ ആയി കണക്കാക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു ബംഗാളിൽ. ദുർഗാ-കാളി സങ്കല്പത്തിൽ അധിഷ്ഠിതമായ പൂജകളും ആരാധനാരീതികളും ഇന്നും ശക്തമായി നിലനിൽക്കുന്ന ഒരു ഇടം കൂടി ആണവിടെ. ഇത്തരം വിവേചനപരമായ സമീപനം ഹിന്ദുത്വത്തിൽ ഒരിക്കലും ആശാസ്യമായ ഒരു കാര്യമല്ല.ദൈവസങ്കസൽപ്പങ്ങൾ മാത്രമേ മാറുന്നുള്ളൂ ശക്തി ഒന്നാണെന്ന് കാണിക്കാൻ കൃഷ്ണകാളിയുടെ സങ്കൽപ്പത്തിൽ അവിടെ പ്രതിഷ്ഠകൾ വച്ചു ആരാധിച്ചു പോരുന്നു.കൃഷ്ണനും കാളിയും ഒന്നുതന്നെയാണ്...ഭക്തരാണ് ദൈവത്തെ വ്യത്യസ്ത രീതികളിൽ സമീപിക്കുന്നത്.കൃഷ്ണകാളി ഇപ്പോഴും ബംഗാളിലെ ഒരു പ്രതീകാത്മക ദേവതയാണ്, ബംഗാൾ സംസ്ഥാനത്തുടനീളം ഇപ്പോഴും വ്യാപകമായി ആരാധിക്കപ്പെടുന്നു.

No comments:
Post a Comment