Thursday, September 7, 2023

Sree Krishna Jayanti | Janmashtami

 ലഹരി എന്ന വിഷം പുരട്ടി മുലയൂട്ടാൻ വരുന്ന പൂതനമാരെ തിരിച്ചറിയാൻ,

.... അധർമ്മത്തിന്റെ ഫണം നിവർത്തി ആടുന്ന അഭിനവ കാളിയന്മാരുടെ നെറുകയിൽ ആനന്ദ നടനം ആടുവാൻ,...

... പ്രജ്ഞ  നഷ്ടപ്പെട്ടു ആയുധം താഴെവച്ച് കണ്ണുകലങ്ങി കരഞ്ഞു നിൽക്കുന്ന ആയിരം പാർത്ഥൻമാർക്ക് പോരാടാൻ ശക്തി കൊടുക്കുന്ന ഗീത ഉപദേശിക്കുവാൻ.....

 പി വി അൻവറും,കാരാട്ട് നരകാസുരന്മാരും "കയ്യേറിയും- കയ്യിട്ടുവാരിയും- നികുതിപ്പണം കൊള്ളയടിച്ചും" സൃഷ്ടിച്ചെടുത്ത ഈ നാട്ടിലെ കുചേലന്മാരെ കെട്ടിപ്പിടിച്ചു ചേർത്തു നിർത്തുവാൻ....

..... ഇടത് ഇസ്ലാമിക് ഭരണത്തണലിൽ ആർത്തുവിളിച്ച് അട്ടഹസിക്കുന്നവരുടെ കയ്യിൽ നിന്നും വിവസ്ത്രയായി ഓടുന്ന പാഞ്ചാലിമാരുടെ മാനം സംരക്ഷിക്കാൻ.....

വേണുനാദം പൊഴിക്കുന്ന കണ്ണൻ ആവേണ്ടിടത്ത് വേണുനാദം ആവണം...........

കാളിയമർദനം ആടുന്ന കൃഷ്ണൻ ആവേണ്ടിടത്ത് കാളിയന്റെ ഫണം തകർക്കുന്ന കൃഷ്ണൻ ആവണം.....

ഗോവർധനം ഉയർത്തി ലോകർക്ക് സംരക്ഷണം കൊടുക്കുന്ന കണ്ണൻ ആകണം......

"അകലട്ടെ ലഹരി ഉയരട്ടെ മൂല്യവും ബാല്യവും "

ശ്രീകൃഷ്ണ ജയന്തി ആശംസകൾ

No comments:

Post a Comment