ഉത്തരം മുട്ടിക്കുന്ന ചോദ്യമാണെന്ന മട്ടിൽ പലരും ചോദിച്ചു ഞെളിഞ്ഞ് നിൽക്കാറുണ്ട്.
മാത്രമല്ല സനാതന ധർമ്മം എന്നാൽ അത് ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമാണെന്നും
ബ്രാഹ്മണർ മാത്രം അനുഷ്ഠിക്കേണ്ടതാണെന്നും '
സനാതന ധർമ്മത്തെ അംഗീകരിക്കുന്നവർ
സവർണിസത്തെ ഊട്ടിയുറപ്പിക്കുന്നവരാണെന്നുമുള്ള ധാരണ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ബുദ്ധിയില്ലാത്ത ബുദ്ധിജീവികളുടെ ചപ്പടാച്ചി പ്രസംഗങ്ങൾകൊണ്ട് ഏറെക്കുറെ സാധ്യമായിട്ടുമുണ്ട്.
ധർമ്മം എന്ന പദത്തെ നിർവചിക്കുമ്പോൾ അതിനെ കർത്തവ്യം, കടമ. ചെയ്യേണ്ടത്. ചെയ്യാൻ ബാധ്യതയുള്ളത് , ചെയ്യപ്പെടേണ്ടത്
മാറ്റമില്ലാതെ തുടരേണ്ടത് എന്നീ ക്രിയകളുടെ ഏക രൂപത്തെയാണ് ധർമ്മം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതെല്ലാം കൂടിച്ചേർന്ന ഒരു നയത്തെയാണ് ധർമ്മം എന്ന് പറയുന്നത്.
ധർമ്മം എന്നത് കാലത്തിനും ദേശത്തിനും ജാതി മതങ്ങൾക്കും അതീതമാണ്.
ഇണപ്പക്ഷി മുട്ടയിടാറാകുമ്പോൾ
ആൺ പക്ഷി കൂടൊരുക്കുന്നത് അതിന്റെ ധർമ്മമാണ്.
ആ പക്ഷി കുഞ്ഞുങ്ങൾക്ക്
ആഹാരം എത്തിക്കുന്നത് അവയുടെ ധർമ്മമാണ്.
മാതാപിതാക്കൾ മക്കളെ സംരക്ഷിക്കുന്നതും , മക്കൾ അവരെ സംരക്ഷിക്കുന്നതും ധർമ്മമാണ്.
ഗുരു തന്റെ അടുക്കൽ അറിവിന് വേണ്ടിയെത്തുന്ന ശിഷ്യർക്ക് യഥാർത്ഥ ജ്ഞാനം പകർന്നു നൽകേണ്ടത്
അവരുടെ ധർമ്മമാണ്..
ശിഷ്യർ അവരെ ബഹുമാനിക്കേണ്ടത് ശിഷ്യധർമ്മമാണ്.
(ബുദ്ധിജീവികളുടെ ഭാഷയിൽ അധ്യാപകരെ വണങ്ങേണ്ടതില്ല അവർ ശമ്പളം വാങ്ങി പഠിപ്പിക്കുന്ന തൊഴിലാളികൾ മാത്രമാണ് )
ഇവിടെ സ്ഥാനങ്ങളുടെ മാറ്റത്തിന് അനുസൃതമായി
ധർമ്മം വ്യത്യസ്തമാണ്.
രാജാവിന്റെ ധർമ്മം
പ്രജകളുടെ ക്ഷേമവും അഭിവൃദ്ധിയും സംരക്ഷണവുമാണ് എങ്കിൽ
അതേ രാജാവിന്റെ സൈനികന്റെ ധർമ്മം
രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിക്കലാണ്.
അതേ രാജാവിന്റെ ജനാധിപത്യരൂപമായ മന്ത്രിയുടെയും ജനപ്രതിനിധിയുടെയും ധർമ്മം
രാജ്യത്തുള്ള ഓരോ പൗരന്റെയും
ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകലും
രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും
തുരങ്കം വയ്ക്കുന്ന രാഷ്ട്ര ദ്രോഹ ആശയങ്ങളെയും രാഷ്ട്ര ദ്രോഹികളെയും ഉന്മൂലനം ചെയ്യലുമാണ്.
അതുകൊണ്ടാണ് സനാതനധർമ്മം എന്താണെന്ന് മനസ്സിലാക്കിയ ചിലർ ഈ സനാതന ധർമ്മത്തെ തന്നെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
ഗൃഹനാഥന്റെ ധർമ്മം അതിഥികളെ സ്വീകരിച്ചിരുത്തുകയും അവരെ വേദനിപ്പിക്കാതെ സംസാരിക്കുകയും
ആവശ്യമെങ്കിൽ അവർക്ക്
ഭക്ഷണപാനീയം നൽകി
അവരെ സ്വീകരിക്കുകയും ചെയ്യലാണ്.
അതിഥിയുടെ ധർമ്മം
കുറേക്കാലം താമസിക്കാൻ ആതിഥ്യം ലഭിച്ചതിന്റെ പേരിൽ
വീടിൻറെ പകുതി ഭാഗത്തിൽ അവകാശം ചോദിക്കാതിരിക്കലാണ്.
ഒരു ഡ്രൈവറുടെ ധർമ്മം
വാഹനങ്ങൾ അതാത് പ്രദേശത്തെ ഗതാഗത നിയമം അനുസരിച്ച് കൊണ്ട്
മാത്രം ഓടിച്ച് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കലാണ്.
ശക്തന്റെ ധർമ്മം ശക്തിയില്ലാത്ത വനെ സംരക്ഷിക്കലാണ്. കൃഷിക്കാരുടെ ധർമ്മം
വിഷമുക്തമായ ഭക്ഷ്യ
ഉത് പന്നങ്ങൾ വിളയിക്കലാണ്.
കച്ചവടക്കാരന്റെ ധർമ്മം കൊള്ളലാഭം എടുക്കാതെ ആവശ്യക്കാർക്ക് വേണ്ടുന്നത് വിതരണം നടത്തലാണ്.
ഭൂമിയുടെ ധർമ്മം നിശ്ചിത വേഗതയിൽ നിശ്ചിത ഭ്രമണ പാതയിൽ സൂര്യനിൽ നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് ഭ്രമണം ചെയ്യലാണ്.
മുതലാളിയുടെ ധർമ്മം തൊഴിലാളിക്ക് അർഹമായ കൂലി നൽകുക എന്നതാണ്.
തൊഴിലാളിയുടെ ധർമ്മം ചെയ്ത തൊഴിലിന് അനുസൃതമായി മാത്രം കൂലി വാങ്ങലാണ്.
( നോക്കുകൂലി വാങ്ങുന്നവരെ കുറിച്ചല്ല ഇവിടെ പറഞ്ഞത് )
ജന്തുവർഗ്ഗത്തിൽ പെട്ട നായയിൽ പോലും ധർമ്മബോധമുണ്ട്.
നായയിൽ അടങ്ങിയിരിക്കുന്ന ധർമ്മം
അന്നം തരുന്ന യജമാനന് വേണ്ടി കാവൽ നിൽക്കലാണ്.
അല്ലാതെ അയൽക്കാരന് വേണ്ടി കുരയ്ക്കലല്ല എന്ന് ചുരുക്കം.
ഓരോ പൗരന്റെയും ധർമ്മം
രാഷ്ട്രത്തിൻറെ ഐക്യത്തിന് അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കലാണ്.
ഇതര രാഷ്ട്രങ്ങളെ മനസ്സിൽ പ്രതിഷ്ഠിച്ചവർക്ക് ഇത് ബാധകമല്ല.
ധർമ്മം എന്നാൽ എന്താണ് എന്നത് ഈ വിധം വിവരിക്കാൻ
വർഷങ്ങൾ തന്നെ വേണ്ടിവരും.
സ്ഥായിയായതും , എന്നെന്നും തുടരേണ്ടതും, നിലനിൽക്കേണ്ടതും എന്നുള്ള അർത്ഥത്തിന്റെ ഏക പദമാണ് സനാതനം .ഈ സനാതന ധർമ്മം
ഭാരതീയമായതും
ഭാരതീയരുടെ പൂർവികരാൽ
ചിന്തിക്കപ്പെട്ട്
താളിയോല ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടവയുമാണ്.
കടൽ എന്നാൽ എന്താണ് എന്ന് ഒരു വ്യക്തി ചോദിച്ചാൽ കടപ്പുറത്ത് പോയി നിന്ന് കൈ ചൂണ്ടി കാണിക്കാൻ അല്ലാതെ ആ കടലിനെ പൂർണമായും ഒറ്റ ഫ്രെയിമിൽ കാണിക്കുവാൻ എപ്രകാരം സാധ്യമല്ല യോ; അതുപോലെയാണ് . സനാതന ധർമ്മം എന്താണ് എന്ന് ചോദിച്ചാൽ
ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയാത്ത അവസ്ഥയും.
ആ അവസ്ഥയെ ഉത്തരം
മുട്ടലായി
തെറ്റിദ്ധരിച്ചുകൊണ്ട്
കൊഞ്ഞനം കുത്തുകയാണ് ബുദ്ധിയുണ്ടെന്ന് സ്വയം നടിക്കുന്ന ബുദ്ധിയില്ലാത്ത ബുദ്ധിജീവികൾ ..
ധർമ്മം എന്നത് നിയമത്തിൽ അധിഷ്ഠിതമല്ല.
നിങ്ങൾ എനിക്ക് രേഖകൾ ഇല്ലാതെ പണം കടം തന്നു എന്ന് കരുതുക.
നിയമപരമായി ഞാൻ അത് മടക്കി തരേണ്ടതില്ല.കാരണം തെളിവ് ഇല്ലല്ലോ.
അടിസ്ഥാനമാക്കി വിധി പ്രഖ്യാപിക്കുമ്പോൾ തെളിവിനാണ് പ്രാധാന്യം.
എന്നാൽ ധാർമിക പരമായി ഞാൻ മടക്കി തരാൻ ബാധ്യസ്ഥരാണ്.
നിയമത്തെക്കാൾ എത്ര മഹത്വം ഉള്ളതാണ് ധർമ്മം എന്ന് മനസ്സിലാക്കാത്തവരും
സനാതന ധർമ്മം എന്നത് സ്വന്തം
ദേശത്തിൻറെ
പൈതൃകത്തെയും പൈതൃക സംസ്കാരത്തെയും
അനുസ്മരിപ്പിക്കുന്നതിലൂടെ ദേശീയ ബോധം
അത്തരം വ്യക്തികളിൽ ആരൂഡ മാകുമെന്നത് മനസ്സിലാക്കിയ വരുമാണ് ;
സനാതന ധർമ്മത്തിന്
ബ്രാഹ്മണ പരിവേഷം നൽകി ;
അതിന്റെ മറവിലൂടെ
സനാതന ധർമ്മത്തെ ഇകഴ്ത്താനും പുച്ഛിച്ചു തള്ളാനും ഉന്മൂലനം ചെയ്യുവാനും
കലാരൂപങ്ങളിലൂടെയും പ്രസംഗത്തിലൂടെയും
വികലമായ നയങ്ങളിലൂടെയും
പൂർവികരുടെ ആരാധന രീതികളെ പരിഹസിക്കുന്നതിലൂടെയും ,
അഭിപ്രായസ്വാതന്ത്ര്യം എന്ന
തട്ടകങ്ങളിലൂടെയും ശ്രമിക്കുന്നത്.
സനാതന ധർമ്മം എന്നത് പവിത്രവും മനുഷ്യവംശത്തിനും പ്രകൃതിയ്ക്കും ഭൂമിയ്ക്കും രാഷ്ട്രത്തിനും എത്രമാത്രം ഗുണപ്രദമാണ് എന്നതും മനസ്സിലായി കാണും എന്ന് പ്രതീക്ഷിക്കുന്നു.
ഇ .ഡി . വെങ്കിടേശൻ
പനമരം :
No comments:
Post a Comment