സനാതന ധർമ്മം എന്താണ് എന്ന് പോലും അറിയാതെയാണ് വൈദേശിക സങ്കുചിത മത പ്രചാരകരും അവരുടെ റീടൈൽ ഏജൻസി ഏറ്റെടുത്ത കമ്മികളും ലിബറാണ്ടികളും സനാതന ധർമ്മത്തെ എതിർക്കുന്നത്..
കാലാതീതവും എല്ലാം ഉൾകൊള്ളുന്നതുമായ അതിനാൽ തന്നെ പഴകി ദ്രവിക്കാതെ പുതിയ ചിന്തകളാൽ തുടർച്ചയായി അപ്ഡേറ്റ് ചെയ്തു പോരുന്ന ഒരു ചിന്താധാരയാണ് സനാതനം ധർമ്മത്തിന്റെ കാതൽ.
ഇങ്ങനെയേ ജീവിക്കാവൂ എന്ന് പറയുന്ന ലിഖിത നിയമമല്ല സനാതന ധർമ്മം. അതിനാൽ തന്നെ മനുസ്മ്രിതിയോ നമ്മുടെ പൂർവികർ എഴുതി വെച്ച ഏതൊന്നും സനാതന ധർമ്മത്തിൽ അവസാന വാക്കോ നിയമമോ അല്ല..
ആ ചിന്തകളിൽ ചിലത് കാലങ്ങളോളം നിലനിൽക്കും, ചിലത് കാല ചക്രത്തിൽ മറഞ്ഞു പോകും.. ചിലത് പുതിയ രൂപത്തിൽ വരും, പുതിയ കാലത്തിന്റെ സംഭാവനകൾ വേറെയും..
ഇന്നത്തെ സാഹചര്യങ്ങൾ എന്താണോ ശരി അതാണ് സനാതന ധർമ്മത്തിലെ ശരികൾ.
ശങ്കരന്റെ കാലത്ത് ശങ്കര വചനങ്ങൾ, നാരായണ ഗുരുവിന്റെ കാലത്ത് നാരായണ ഗുരുവിന്റെ വചനങ്ങൾ, ഇന്ന് ഞാനോ നിങ്ങളോ അന്വേഷിച്ചു കണ്ടെത്തുന്ന ശരികൾ.
ആ അന്വേഷണങ്ങൾ, കണ്ടെത്തലുകൾ, സ്വയം ബോധ്യപ്പെടലുകൾ അതാണ് സനാതന ധർമ്മത്തിന്റെ കാതൽ.
ശങ്കരന്റെ വചനങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ തെറ്റാണെന്നു വാദിക്കാൻ സനാതന ധർമ്മത്തിൽ ആരുടേയും അനുവാദം വേണ്ട..
നാരായണഗുരുവിന്റെ വചനങ്ങളിൽ ശരി തെറ്റുകൾ കണ്ടെത്തിയാൽ ആരും നിങ്ങളെ പ്രവാചക നിന്ദ എന്ന പേരിൽ തലവെട്ടില്ല..
ന സ്ത്രീ സ്വാതന്ത്ര്യമർഹത്തി എന്ന മനുസ്മൃതി വാക്യത്തിന്റെ ഉദ്ദേശം എന്ത് തന്നെ ആയാലും അത് പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന് വാദിക്കാൻ ആരുടേയും അനുവാദം വേണ്ടാ..
അതിന് പകരമായി ഇന്നത്തെ കാലത്തിനു ചേർന്ന പുതിയ ദർശനങ്ങൾ ഉണ്ടാക്കാനും ആരുടേയും അനുവാദം വേണ്ടാ..
പക്ഷേ വൈദേശിക ലിഖിത മതങ്ങൾക്ക് അത്തരമൊരു വിശാലത അവകാശപ്പെടാൻ സാധിക്കുമോ?
ബൈബിൾ, ഖുർആൻ എന്നിവ ഇഴകീറി പരിശോധിച്ച് തുടങ്ങിയാൽ ഇന്നത്തെ കാലത്തിനു യോജിക്കുന്ന എത്ര പേജുകൾ കണ്ടെത്താൻ സാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?
ഖുർആൻ അതിന്റെ എല്ലാ അർത്ഥത്തിലും ശരിയാവണമെങ്കിൽ താലിബാൻ ചെയ്യുന്നത് പോലെ ലോകത്തെ 1400 വർഷം മുൻപുള്ള സെറ്റപ്പിൽ നിലനിർത്തണം.
പക്ഷേ അതിനുപോലും ഖുർആൻ കാലത്ത് നിലവിളില്ലാത്ത മോഡേൺ ആയുധങ്ങളുടെ സഹായം വേണം എന്നതാണ് അവസ്ഥ..
ബൈബിൾ ആണെങ്കിലോ?
കാലത്തിനു ചേരില്ല എന്ന കാരണം കൊണ്ട് മനുഷ്യർക്ക് തന്നെ ബൈബിൾ പരിഷ്കരിച്ചു പുതിയ നിയമങ്ങൾ എന്ന പേരിൽ ഇറക്കേണ്ടിവന്നു..
അവിടെയാണ് സനാതന ധർമ്മത്തിന്റെ പ്രസക്തി, അന്വേഷണങ്ങളും തിരിച്ചറിവുകളും കാലികമായ മാറ്റങ്ങളും ഉൾക്കൊള്ളാൻ പ്രാപ്തമായ ഒരേയൊരു ജീവിതരീതി സനാതന ധർമ്മമാണ്..
ഇന്നത്തെ ശരികൾ നാളത്തെ ശരികൾ ആവണമെന്നില്ല..
ഒരു ഇസ്ലാം മതവിശ്വാസി ദൈവ നിന്ദ ആരോപിച്ചു ജോസഫ് മാഷുടെ കയ്യോകാലോ വെട്ടും. കാരണം അവന്റെ നിയമങ്ങൾ അവന്റെ ചിന്തകളെ ഒരു കാലഘട്ടത്തിൽ തളച്ചിട്ടതാണ്.. അവനോ അവന്റെ ചിന്തകൾക്കോ ആ കാലഘട്ടത്തിൽ നിന്ന് മോചനമില്ല.. അവൻ മുന്നോട്ട് വന്നാൽ ഇസ്ലാം അല്ലാതാകും..
എന്നാൽ ഒരു ഹിന്ദു ഇതേ അവസ്ഥയിൽ പ്രതികരിക്കുക അവന്റെ ചിന്തകളും ബോധ്യങ്ങളും ഉപയോഗിച്ചാണ്..
ഇന്നത്തെ കാലത്ത് പോലീസ്, കോടതി തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടെന്നും ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടെ നിയമവ്യവസ്ഥ ഉണ്ടെന്നും അവനറിയാം..
അങ്ങനെ സ്വയം ചിന്തിക്കാൻ തുടങ്ങുമ്പോൾ, കാല ചക്രത്തിന്റെ കൂടെ സഞ്ചരിക്കുമ്പോൾ നീ ഹിന്ദുവോ സ്വതന്ത്ര ചിന്തകനോ ക്രിസ്ത്യാനിയോ മുസ്‌ലിമോ ആവട്ടെ സനാതനി ആയിക്കഴിഞ്ഞു..
കാലത്തിന്റെ ശരികളാണ് സനാതനിയുടെ ശരികൾ..
മനുവിന്റെ ശരികളല്ല ശങ്കരന്റെ ശരികൾ, ശങ്കരന്റെ ശരികളല്ല നാരായണ ഗുരുവിന്റെ ശരികൾ ശരികൾ നിശ്ചയിക്കുന്നത് കാലമാണ്..
കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരേയൊരു വീക്ഷണം സനാതന ധർമ്മമാണ്..
അതിനാൽ തന്നെ അത് നാശമില്ലാത്തതും സനാതനവുമാണ്
Shidhil Shid

No comments:
Post a Comment