കൊന്നപൂക്കളിൽ
നിന്റെ കിങ്ങിണി
നറും, മന്ദാരപുഷ്പങ്ങളിൽ
നിൻ
മന്ദസ്മിത കാന്തി നിൻ
മിഴികളിന്നീ ശംഖു പുഷ്പങ്ങളിൽ
നിൻ മെയ്ശോഭകളിന്ദ്ര നീല
മുകിലിൽ, പട്ടാട, പൊൻ വെയിലിലും
കണ്ണാ, വേറൊരു പുണ്യമെന്തു,മിഴികൾക്കെങ്ങും
ഭവ ദർശനം.
(ONV)
മറ്റൊന്നിതു പോലെ
വേറെയേതുണ്ട്..?
വസന്തങ്ങളൊന്നാകെ
പൂക്കളും,🌹
കാർമുകിലു
കളൊന്നാകെ
നീലവും,💧
സ്വരങ്ങളൊന്നാകെ
ഈണവും☘️
ഋതുക്കളൊന്നാകെ
ചാരുതയും🌺
ഒരു സൃഷ്ടിക്കായി
മാറ്റിവെച്ചെങ്കിൽ
അതാണ് നമ്മുടെ
ശ്രീകൃഷ്ണ സങ്കല്പം.🧡
നിങ്ങൾക്ക് കൃഷ്ണനെ മകനായി
സങ്കല്പിക്കാം,
അതിന്, യശോദയോ
നന്ദഗോപരോ ആകണമെന്നില്ല.!
വാത്സല്യത്തോടെ ഒന്നു വിളിച്ചാൽ മതി.🦌
നിങ്ങൾക്ക് കൃഷ്ണനെ, പ്രണയിക്കാനുമാകും .
അതിന് രാധയൊ, ഗോപികയോയാകണമെന്നില്ല.
പ്രേമസ്വരൂപനായി അവനെയൊന്നു സങ്കല്പിച്ചാൽ മതി.!!♥️
നിങ്ങൾക്കൊപ്പം അവൻ
തേരാളിയായി വരും.
അതിന് പാർത്ഥനാകണമെന്നില്ല.
സന്ദിഗ്ദ്ധനായ നിങ്ങളുടെ മുന്നിൽ
കൃഷ്ണനെ പ്രതിഷ്ഠിച്ചാൽ മാത്രം മതി.!!🦄
സദാസമയവും
ഭത്സിച്ചു കൊണ്ട്
കർണ്ണനെ പോലെയും
ഓരോ ശ്വാസനിശ്വാസവേഗങ്ങളിലും ഭയത്തോടെ
സ്മരിച്ചു കൊണ്ട് ദുര്യോധനനെ പോലെയും നിങ്ങൾക്ക് അവനിൽ
എത്തിച്ചേരാം.!🦋
മുനിമാരിൽ കപിലമുനിയായും,
ഋഷിമാരിൽ വേദവ്യാസനായും,
പാണ്ഡവരിൽ പാർത്ഥനായും,
ശക്തരിൽ സ്ക്ന്ദനായും,
അത്ഭുതങ്ങളിൽ വിഭൂതിയായും...,
മധുരങ്ങളിൽ മധുവായും...
ഗാത്രങ്ങളിൽ നീല
ഗാത്രമായും,സ്നേഹവും, ജ്ഞാനവും,കരുതലും,കുസൃതിയുമായി പിറവിയെടുത്ത മറ്റൊരു ദേവ സങ്കല്പം ഈ ഭൂവിൽ
വേറേയേതുണ്ട്..?♥️
'ഞാൻ ജനിച്ചിട്ടുമില്ല,
ഞാൻ മരിച്ചിട്ടുമില്ല, നിങ്ങൾ തിരയുന്നിടത്ത് പക്ഷെ ഞാനുണ്ടാകും..' എന്ന് പറയുന്ന, ഒരു ഈശ്വര സങ്കല്പത്തിന്റെ, പിറന്നാൾ ആഘോഷിക്കുന്നതു തന്നെ
എത്ര,മധുരം, മധുരതരം.!!!♥️
"എല്ലാവർക്കും ശ്രീകൃഷ്ണ
ജന്മാഷ്ടമി ആശംസകൾ"🧡
കലഞ്ഞൂർ ജയകൃഷ്ണൻ🙏


No comments:
Post a Comment