"ധർമ്മം - അധർമ്മം എന്നിവ മാത്രമേ ഈ ലോകത്തിൽ നിലനിൽക്കുന്നുള്ളൂ അർജുനാ....
നീ തന്നെ ആലോചിക്കൂ,നിൻ്റെ മുത്തച്ഛൻ ഭീഷ്മരുടെ ധർമ്മം അധർമത്തിൻ്റെ പക്ഷത്ത് നിൽക്കുക എന്നതായിരുന്നു...അതായിരുന്നു ഭീഷ്മരുടെ ശരി...അതായിരുന്നു അദേഹത്തിൻ്റെ നീതി...പൊതുബോധം അങ്ങനെ അല്ലായിരുന്നുവെങ്കിൽ പോലും... അധർമ്മ പക്ഷത്ത് നിന്ന് സ്വന്തം പേര കുട്ടിയോട് പോരാടാൻ അദേഹത്തിന് യാതൊരുവിധ മടിയും ഉണ്ടായിട്ടില്ല...പിന്നെയെന്തിന് നിനക്ക്???
സനാതനമാണ് അർജ്ജുനാ ഞാൻ...ഞാൻ നിനക്ക് ഉപദേശിച്ച് നൽകിയത് സനാതന ധർമ്മവും....അത് പാലിക്കാനും ആചരിക്കാനുമാണ് ഞാനും എൻ്റെ പൂർവികരും നിനക്കത് ഉപദേശിച്ച് നൽകിയത്....അത് നീ ചെയുക...ദുര്യോയധനന്മാർ എപ്പോഴും,എല്ലാ കാലവും അവയെ നശിപ്പിക്കാൻ ഉണ്ടാകും,അവരോട് പൊരുതാൻ അർജ്ജുനന്മാരും...
നിൻ്റെ കഴിവിൻ്റെ പരിമിതി അറിയുന്നത് എനിക്ക് മാത്രമാണ്.... എപ്പോഴൊക്കെ നീ തളരുമ്പോൾ, നിനക്ക് വേണ്ടി ഞാൻ കളത്തിൽ ഇറങ്ങും...ആയുധമെടുത്ത് യുദ്ധം ചെയില്ലാ എന്നേ എന്നിൽ നിന്നും കൗരവർക്ക് പോലും ഉറപ്പ് നേടുവാൻ കഴിഞ്ഞിട്ടുള്ളൂ...പക്ഷേ നിനക്ക് വേണ്ടി യുദ്ധം ചെയ്യുവാൻ,പട നയിക്കുവാൻ ഈ കൃഷ്ണന് ആയുധം വേണമെന്നില്ല എന്ന് അവർ തിരിച്ചറിയുന്നില്ല.....
ആലസ്യം വിട്ട് ഉണരൂ അർജുനാ,ധൈര്യമായി പട പൊരുതൂ..ഈ വിശ്വം മുഴുവനും ഈ സനാതന ധർമ്മത്തെ നശിപ്പിക്കാൻ എത്തിയാലും ഒരൊറ്റ അർജുനൻ മാത്രം പൊരുതാനയി അവശേഷിച്ചാലും, ആ യുദ്ധം നീ ജയിക്കും...
കാരണം,നിൻ്റെ തേരാളി കൃഷ്ണനായിരിക്കും...ഞാൻ പാഞ്ച ജന്യം മുഴക്കി കഴിഞ്ഞു...ഇനി നീ ആലസ്യത്തിൽ നിന്ന് ഉണർന്നാൽ മാത്രം മതി!
ഹാപ്പി ബെർത്ത് ഡേ കൃഷ്ണാ❤️

No comments:
Post a Comment