Thursday, September 7, 2023

സനാതനവും ജാതിയും | Jathi

 ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉപയോഗിക്കുന്ന  ഭഗവത്ഗീതയിലെ വരികൾ ആണ് 

ചാതുര്‍വ്വര്‍ണ്യം മയാ സൃഷ്ടം

ഗുണകര്‍മ്മ വിഭാഗശഃ..

അനുകൂലിക്കുന്നവര്‍ ആദ്യത്തെ ഒരു വരി മാത്രമേ പറയൂ. എതിര്‍ക്കുന്നവര്‍ രണ്ടുവരികളും പറയും എന്നൊരു വ്യത്യാസം മാത്രം.

 ഗുണകര്‍മ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി ചാതുര്‍വ്വര്‍ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടു. ഗുണവും കര്‍മ്മവും അനുസരിച്ചാണ് ആളുകളെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലായി തരംതിരിക്കുന്നു എന്നാണ് പറയുന്നത്.

ആ നാല് വര്‍ണ്ണങ്ങള്‍  എന്നിങ്ങനെയാണ്.

അല്ലയോ കല്യാണീ! ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിര്‍ഗ്ഗുണവും നിര്‍മ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണന്‍ എന്ന് പറയുന്നു.

വിഷയസുഖത്തില്‍ ഇച്ഛയോടുകൂടിയവരും സാഹസത്തില്‍ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധര്‍മ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണര്‍ ക്ഷത്രിയരായി ഭവിച്ചു.

പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധര്‍മ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണര്‍ വൈശ്യരായി ഭവിച്ചു.

 ‘കൊലയും കളവും പ്രവര്‍ത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കര്‍മ്മത്തേയും അനുഷ്ഠിക്കാന്‍ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണര്‍ ശൂദ്രരായിത്തീര്‍ന്നു.’

കര്‍മ്മഭിര്‍ദ്ദേവീ

ശൂഭൈരാചരിതൈസ്തഥാ

ശൂദ്രോ ബ്രാഹ്മണതാം യാതി

വൈശ്യഃ ക്ഷത്രിയതാം വ്രജേല്‍.’

എന്നാൽ അല്ലയോ ദേവീ! ഈ (മുന്‍ചൊന്ന) കര്‍മ്മങ്ങളാലും സദാചാരത്തിനാലും ശൂദ്രന്‍ ബ്രാഹ്മണനാകുന്നു. വൈശ്യന്‍ ക്ഷത്രിയനാകുന്നു.

ഏതൈഃ കര്‍മ്മഫലൈര്‍ദ്ദേവീ! ന്യൂനജാതികുലോത്ഭവഃ

ശൂദ്രോപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്‌കൃതഃ’

അര്‍ത്ഥം: അല്ലയോ ദേവീ! താഴ്ന്നജാതിയില്‍ താഴ്ന്ന കുലത്തില്‍ ജനിച്ച ശൂദ്രനെന്നുവരികിലും അവന്‍ ഈ കര്‍മ്മങ്ങളുടെ ഫലത്തിനാല്‍ ശാസ്ത്രജ്ഞാനമുണ്ടായി പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു.

ധര്‍മ്മിഷ്ടരായ മനുഷ്യര്‍ വിപരീതബുദ്ധികളായതിനാല്‍ അവരുടെ പ്രവൃത്തികള്‍ അനുസരിച്ച് അവരെ നാലായി തരംതിരിക്കേണ്ടി വന്നതാണ് ചാതുര്‍വ്വര്‍ണ്യം

കടപ്പാട്: sanathanadharmapadasala.blogspot.com

ഇതിൽ എവിടെയാണ് രാഷ്ട്രീയക്കാര് പറയുന്ന hierarchy

No comments:

Post a Comment