പണ്ട് 1823ൽ ഭാരതത്തിൽ സനാതന ധർമ്മം നശിപ്പിക്കാനായി ഒരു ഫ്രഞ്ച് പാതിരി എത്തുന്നുണ്ട്...ജീൻ ആൻ്റണി ദുബോയിസ് എന്ന് പേരുള്ള പ്രസ്തുത പാതിരി അയാളുടെ നല്ലൊരു ശതമാനം ജീവിതവും മതപരിവർത്തനത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച് പോണ്ടിച്ചേരിയിലും, മദ്രാസിലും, മൈസൂരിലും മുപ്പത് വർഷത്തോളം അയാൾ പ്രവർത്തിച്ചു...ഒടുവിൽ വണ്ടി കയറി നാട് വിടുമ്പോ കൂടെ ഉള്ളവരോട് അയാളൊരു കാര്യം പറയുന്നുണ്ട്...
"നിങ്ങൾക്ക് ഒരിക്കലും ഇന്ത്യക്കാരെ മതം മാറ്റാൻ കഴിയില്ല...അവരുടെ മതം നശിപ്പിക്കാനും കഴിയില്ല.."
സനാതന ധർമ്മം,അഥവാ ഹിന്ദു ധർമ്മത്തെ അതിക്രമിച്ച് കയറിയവർക്കും,ഉള്ളിൽ നിന്ന് തകർക്കാൻ നോക്കിയവർക്കും അതിൻ്റെ രോമത്തെ പോലും തൊടാൻ കഴിഞ്ഞിട്ടില്ല....കാരണം,എന്തിലാണ് അത് നിലനിൽക്കുന്നതെന്ന് നശിപ്പിക്കാൻ വരുന്ന ആർക്കും അറിയില്ല.....
അവസാനത്തെ ആയിരം വർഷങ്ങളിൽ നമ്മുടെ അനേകം ക്ഷേത്രങ്ങൾ അധിനിവേശ ശക്തികൾ നശിപ്പിച്ചിട്ടുണ്ട്,പുണ്യ ഗ്രന്ഥങ്ങൾ കത്തിച്ചിട്ടുണ്ട്,ആളുകളെ മതം മാറ്റിയിട്ടുണ്ട്..പക്ഷേ എന്നിട്ടും സനാതന ധർമ്മം,അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്...അതിന് വേണ്ടി അവതാര പുരുഷന്മാർ പോരാട്ടം നയിക്കുന്നുണ്ട്....മറ്റ് മത വിഭാഗങ്ങളെ പോലെ ഒരു പ്രത്യേക ആരാധനാലയം,ഗ്രന്ഥം നശിപ്പിച്ചാൽ ഹിന്ദു ഇല്ലാതെയാകില്ല..അവൻ തിരികെ ശക്തി സ്വാംശീകരിച്ച് അതൊക്കെ വീണ്ടെടുക്കും...നശിപ്പിച്ചവനെ ഓടിച്ചതിന് ശേഷം അതിലും ഗംഭീരമായ ഒരു ആരാധനാലയം പണിയും,ഭംഗിയോടെ മറ്റൊരു ഗ്രന്ഥവും രചിക്കും....
എവിടെയാണ് സനാതന ധർമ്മത്തിൻ്റെ ആത്മാവ്??അത് ആരാധനാലയത്തിലോ, ഗ്രന്ഥങ്ങളിലോ അല്ല....
അത് തത്വമസി എന്ന അടിസ്ഥാനത്തിലാണ്....
നിന്നിൽ, നമ്മളിലാണ് സനാതന ധർമ്മത്തിൻ്റെ ആത്മാവ് കുടികൊള്ളുന്നത്....ഒപ്പമിരിക്കുന്നവൻ,കൂടെ നടക്കുന്നവൻ ഈശ്വരൻ തന്നെയാണെന്ന് തിരിച്ചറിയുന്ന ഈ പ്രപഞ്ചത്തിലെ തന്നെ ഒരേയൊരു ധർമ്മമാണത്..ഹിന്ദുവായ ഏതൊരാളും അംഗീകരിക്കുന്ന ഏറ്റവും പ്രഥമമായ അടിസ്ഥാനപാഠമാണത്.... അതിനെ ഇല്ലാതാക്കുക,അല്ലെങ്കിൽ ഉന്മൂലനം ചെയുക എന്ന് വെച്ചാൽ മുഴുവൻ ഹിന്ദുക്കളെയും ഉന്മൂലനം ചെയ്യേണ്ടി വരും....
ഇത് ഹിന്ദുക്കളെ ഇപ്പൊ മലർത്തിയടിച്ച് കളയും എന്ന് വമ്പും കാട്ടി വന്ന ഒറ്റ ഒരുത്തനും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല....ഇനി മനസ്സിലാകുമെന്നും തോന്നുന്നില്ല....ഹിന്ദുക്കൾ ആണെങ്കിലോ, ഇപ്പോ ലോകം മുഴുവൻ വേഗത്തിൽ വളരുന്ന മത വിഭാഗങ്ങളിൽ ഒന്നായി മാറിക്കൊണ്ടും ഇരിക്കുന്നു...ഇംഗ്ലണ്ടിലും,സിംഗപ്പൂരിലും,അമേരിക്കയിലും ഒക്കെ ഭരണ സിരാകേന്ദ്രങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ എത്താൻ തക്ക വളർച്ച ഹിന്ദുക്കൾക്ക് ഇന്നുണ്ട്...
ഉദയനിധി സ്റ്റാലിൻ ഇത് പറഞ്ഞ തമിഴ് നാടിൻ്റെ കാര്യമാണ് ഇതിലും തമാശ....തമിഴ് നാടിൻ്റെ ഔദ്യോഗിക ചിഹ്നം തന്നെ ഒരു ഹിന്ദു ക്ഷേത്രമാണ്.. പാണ്ഡ്യർ നിർമ്മിച്ച വില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രമാണ് തമിഴ്നാടിൻ്റെ ഔദ്യോഗിക ചിഹ്നം..തമിഴ് നാടിൻ്റെ സ്റ്റേറ്റ് മോട്ടോ എന്നത് മുണ്ഡകോപനിഷത്തിലെ ' സത്യമേവ ജയതേയും....
ഉദയനിധി, അയാൾ അഭിനയിച്ച രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ പോലും രണ്ടര മിനുട്ട് സ്ക്രീൻ ഡോമിനെറ്റ് ചെയ്യാൻ കഴിവില്ലാത്ത ഒരാളാണ്...അയാളാണ് പതിനായിരം വർഷത്തിന് മുകളിൽ ഈ രാഷ്ട്രത്തെ ഡോമിനെറ്റ് ചെയ്യുന്ന ധർമ്മത്തെ ഉന്മൂലനം ചെയുമെന്ന് വീമ്പിളക്കുന്നത്....
ഭഗവദ് നാമം ഉന്മൂലനം ചെയ്യുമെന്ന് ആക്രോശിച്ച ഹിരണ്യകശ്യപിവുവിനെ കൊണ്ട് നടന്നിട്ടില്ല,പിന്നെയാണ് അങ്ങേരുടെ വാല്ലിൽ കെട്ടാൻ ഇല്ലാത്ത ഇവന്മാര് ....
No comments:
Post a Comment