Thursday, September 7, 2023

സനാതന ധർമ്മം എന്നാൽ എന്താണ് ?


സനാതന ധർമ്മം എന്താണെന്ന് ഒന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കാം.ഒരു rough translation എടുത്താൽ ' eternal nature of reality ' എന്നാണ്. അതായത് ' Reality എങ്ങനെയാണോ ഉള്ളത് അങ്ങനെ ' . അഗ്നി മുകളിലേക്ക് കത്തി ഉയരും, നദി താഴ്വാരങ്ങളിലേക്ക് ഒഴുകിയിറങ്ങും.അതാണ് അഗ്നിയുടെയും ജലത്തിൻ്റെയും സനാതനത്വം.
മനുഷ്യനിലെ സനാതനത്വത്തെക്കുറിച്ച് പറയുമ്പോൾ 'ധർമ്മം ' എന്നുകൂടി ചേർക്കും.സനാതന ധർമ്മം!! വിവേചന അധികാരത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നത് കൊണ്ട് ധാർമികമായോ അധാർമികമായോ മനുഷ്യന് കാര്യങ്ങൾ ചെയ്യാം. അതിലെ ധാർമികമായ കാര്യങ്ങൾ എന്ന് വ്യക്തമാക്കാനാണ് ധർമ്മം ( morality) എന്നുകൂടി ചേർക്കുന്നത്. ഇതിനെ ഒന്ന് translate ചെയ്തു നോക്കിയാൽ 'മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളിലെ ധാർമികമായത് എന്തോ അത് ' എന്നാണ് സനാതന ധർമ്മത്തിന്റെ അർത്ഥം.
നൈസർഗികമായി മനുഷ്യൻ ചെയ്യുന്ന ആവിഷ്കാരങ്ങളെല്ലാം ധാർമികം ആണല്ലോ.അതെല്ലാം സനാതനവും ആണ്.സംഗീതം, നൃത്തം, ശില്പകല തുടങ്ങി യുദ്ധം ചെയ്യുന്നത് വരെയും സനാതനമാണ്. ഇതെല്ലാം മനുഷ്യർ ചെയ്യുന്നതാണ്, ഭാരതത്തിലെ ദേവതകളും ചെയ്യുന്നതാണ്. വീണ വായിക്കുന്ന സരസ്വതിയും , താണ്ഡവനടനം ചെയ്യുന്ന ശിവനും , അമ്പയയ്ക്കുന്ന ശ്രീരാമനും ഒക്കെ മനുഷ്യന്റെ ഉൾപ്രേരണകളുടെ ആവിഷ്കാരം കൂടിയാണ്. അതുകൊണ്ടാണ് ചാന്തോഗ്യപനിഷദ് 'തത്വമസി ' (അത് നീ തന്നെയാകുന്നു) എന്ന് പറഞ്ഞു വയ്ക്കുന്നത്.
ഇനി സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന സ്റ്റാലിന്റെ മോന്റെ അഭിപ്രായത്തിലേക്ക് വരാം. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെങ്കിൽ മനുഷ്യനിലെ നൈസർഗ്ഗികമായ ആവിഷ്കാരങ്ങൾക്കെതിരെ പോരാടേണ്ടി വരും എന്ന് വ്യക്തമാക്കാനാണ് ആദ്യം സനാതന ധർമ്മത്തെ നിർവചിച്ചത്. അത് മനുഷ്യനെതിരെയുള്ള പോരാട്ടം തന്നെയാണ്. മനുഷ്യർ പൂർണമായി ഇല്ലാതാകുന്നത് വരെയും അത് ചെയ്യേണ്ടിവരും. എങ്ങാനും ആരെങ്കിലും ശേഷിച്ചാലോ അവിടെ വീണ്ടും ' സനാതന ധർമ്മം ' ബാക്കിയായി.
വിശ്വത്തിലെ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈശ്വര ചൈതന്യത്തെക്കുറിച്ച് ഈശവാസ്യ ഉപനിഷത്തിൽ ഒരു ശ്ലോകം ഉണ്ട്.
" ഓം പൂര്ണ്ണമദഃ പൂര്ണ്ണമിദം
പൂര്ണ്ണാത് പൂര്ണ്ണമുദച്യതേ
പൂര്ണ്ണസ്യ പൂര്ണ്ണമാദായ
പൂര്ണ്ണമേവാവശിഷ്യതേ .
ഓം ശാന്തിഃ ശാന്തിഃ ശാന്തി "
ഓരോ അണുവും ഈശ്വര ചൈതന്യത്താൽ പൂർണ്ണമാണ്. ഈ പൂർണ്ണതയിൽ നിന്ന് പൂർണ്ണതയെ എടുത്തുമാറ്റിയാൽ അവശേഷിക്കുന്നത് എന്തോ അതിലും പൂർണ്ണത ബാക്കിയുണ്ടാകും എന്നാണ് ഇതിൻ്റെ അർത്ഥം.അതുപോലെയാണ് സനാതന ധർമ്മം.
ഇനി ജാതി വ്യവസ്ഥ. തൊഴിലിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ ശ്രേണി പരമായി സമൂഹത്തിൽ വിന്യസിച്ചിരിക്കുന്നു എന്നതും അതിൽ താഴെക്കിടയിൽ ഉള്ളവർ അയിത്തം നേരിടുന്നു എന്നതും കാലക്രമത്തിൽ ഈ hierarchy ജനനത്തിന്റെ അടിസ്ഥാനത്തിലായി മാറി എന്നതും ആണല്ലോ ജാതീയതയുടെ പ്രത്യേകത. ഇത് മധ്യകാലഘട്ടത്തിന്റെ ഒരു പ്രത്യേകത ആയിരുന്നു.സ്മിത്ത് , മില്ലർ, ടൈലർ, പ്രീസ്റ്റ് തുടങ്ങി ഏതാണ്ട് എല്ലാ യൂറോപ്പ്യൻ surname കളും പരമ്പരാഗതമായി ആളുകൾ ചെയ്തു പോന്നിരുന്ന തൊഴിലുകളെ അടിസ്ഥാനമാക്കി ഉണ്ടായതാണല്ലോ. ഫ്യൂഡലിസവും അടിമത്വവും വംശീയതയും യൂറോപ്പിലും മധ്യകാലത്തും നിലനിന്നിരുന്നു.അതൊരു സാമൂഹിക അപഭ്രംശം മാത്രമാണെങ്കിൽ ജാതി വ്യവസ്ഥയും അങ്ങനെ തന്നെയാണ്. അതല്ലാതെ മനുഷ്യൻ സാമൂഹികമായി ഏതെങ്കിലും പ്രത്യേക രീതികളിൽ organized ആകണമെന്ന് വേദങ്ങളിലോ ഉപനിഷത്തുകൾ ലോ ഗീതയിലോ ബൈബിളോ ഒന്നും ഞാൻ വായിച്ചിട്ടില്ല.
60 വർഷങ്ങൾ ദ്രാവിഡ സ്വത്വബോധം പേറുന്ന രാഷ്ട്രീയപാർട്ടികൾ ഭരിച്ചിട്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ജാതീയത കൊടികുത്തി വാഴുന്ന സംസ്ഥാനങ്ങളിൽ ഒന്നായി തമിഴ്നാട് എങ്ങനെ മാറി എന്നത് ചിന്തനീയമാണ്. സ്റ്റാലിന്റെ മോൻ പറയുന്നതുപോലെ സാമൂഹ്യനീതിയും തുല്യതയും ആണ് അവരുടെ ആശയസംഹിത എങ്കിൽ ഇങ്ങനെ സംഭവിക്കില്ലല്ലോ.ഇതിന് ഏറ്റവും plausible explanation , ദ്രാവിഡ സ്വത്വബോധം എന്നത് തന്നെ സങ്കുചിതമായ Anti Brahmin hatred ല് അധിഷ്ഠിതമായി രൂപപ്പെടുത്തിയതാണ് എന്നത് തന്നെ.പെരിയാർ EV Ramaswamy Naicker ബ്രാഹ്മണരെ കണ്ടിടത്ത് വച്ച് കുത്തണം, കൊല്ലണം എന്നൊക്കെ പറഞ്ഞ് നടക്കുന്നത് കണ്ട ജവഹർലാൽ നെഹ്റു അന്നത്തെ മദ്രാസ് മുഖ്യമന്ത്രി കാമരാജിന് കത്തയച്ചത് ആ criminal minded pervert നേ വല്ല lunatic asylum ലും പിടിച്ച് ഇടാനാണ്.

No comments:

Post a Comment