1927ൽ പള്ളാത്തുരുത്തിയിൽ ചേർന്ന എസ്.എൻ.ഡി.പി യോഗത്തിൽ വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ അവസാന സന്ദേശം. സനാതനധർമ്മം എന്തെന്ന് ചുരുക്കി വിശദീകരിക്കുന്നു.
"മതപരിഷ്കാരം ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ച് മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്. നമ്മുടെ സമുദായ ഘടന എല്ലാ മനുഷ്യരേയും ഒന്നായി ചേർക്കുന്നതായിരിക്കണം. മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേക്കു നയിക്കുന്നതും ആയിരിക്കണം. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നുള്ള "സനാതന ധർമ്മം" അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായിച്ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കുമെന്ന് നമുക്ക് തോന്നുന്നു. മതപരിവർത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്ന് വിചാരിക്കുന്നവർക്ക് "സനാതന ധർമ്മം" മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കുന്നതാണ്."
No comments:
Post a Comment