ശബരിമല സമര സമയത്ത് ഇടതുപക്ഷ പ്രൊഫൈലുകൾ ഹിന്ദുക്കൾക്കിടയിൽ കുത്തിതിരുപ്പുണ്ടാക്കാൻ കളത്തിലിറക്കിയ ഒന്നാണ് ശബരിമല ബൗദ്ധ ക്ഷേത്രമാണ് എന്ന വാദം....
അതിനെ അന്ന് തന്നെ ഹിന്ദുത്വ വാദികൾ ഭംഗിയായി കൗണ്ടർ ചെയ്തത് ആണെങ്കിലും യാതൊരുവിധ ഉളുപ്പും ഇല്ലാതെ,അടിസ്ഥാനപരമായ യാതൊരുവിധ വസ്തുതകളുടെയും പിൻബലമില്ലാതെ ഇന്നും ചിലർ ഉന്നയിച്ച് വരുന്നത് കണ്ടിട്ടുണ്ട്....ഹിന്ദുക്കൾക്ക് ഈ മണ്ണിൽ സ്ഥാനം ഒന്നുമില്ല എന്ന് സ്ഥാപിക്കാൻ ആയിരിക്കാം ഇത്തരം പ്രോപ്പാഗാണ്ട തീസിസുകൾ ഇറക്കി വിടുന്നത്....അതെന്തായാലും ഈ കള്ള പ്രചരണത്തിൽ സുഹൃത്തുക്കളിൽ ചിലർ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നതായി ഇന്ന് ശ്രദ്ധയിൽപ്പെട്ടു...അങ്ങനെ മാർക്സിയൻ പ്രോപാഗാണ്ടയിൽ പെട്ട് പോയവർക്ക് വേണ്ടിയുള്ള ഒരു ചെറിയ പോസ്റ്റ് ആണിത്...... വിശദമായി ഞാൻ കൂടുതൽ കടക്കുന്നില്ല...
കേരളത്തിലെ എന്നല്ല,ഭാരതത്തിലെ തന്നെ എണ്ണം പറഞ്ഞ ചരിത്രകാരന്മാരിൽ ഒരാളാണ് എം ജി എസ് നാരായണൻ....ichr പോലുള്ള സംഘടനകളിൽ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന വലിയ മനുഷ്യനാണ് അദേഹം...കേരളത്തിലെ ചരിത്ര കുതുകിയായ ഒരാൾക്ക് ഒരാൾക്ക് എം ജി എസ് എന്ന പേര് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല..... ആ എം ജി എസ് പറയുന്നത് നോക്കൂ.
ശബരിമലയിലെ എന്നല്ല,കേരളത്തിലെ തന്നെ ബൗദ്ധ പാരമ്പര്യത്തിൻ്റെ പൊള്ളയായ വശങ്ങൾ അതിമനോഹരമായി തുറന്ന് കാട്ടുകയാണ് അദേഹമിവിടെ..ശ്രീ മൂല സ്ഥാനം ഒഴികെ മറ്റൊരിടത്തും ബൗദ്ധ സാന്നിദ്ധ്യം ഇല്ല എന്നാണ് അദേഹം വെളിപ്പെടുത്തുന്നത്...അദേഹം മാത്രമല്ല,ഒട്ടുമിക്ക പ്രഗൽഭരായ കേരളത്തിലെ എല്ലാ ചരിത്രകാരന്മാരും ശബരിമല ബൗദ്ധ ക്ഷേത്രമാണ് എന്ന വാദത്തിനോട് യോജിക്കുന്നില്ല...
ഇതിന്നിവിടെ ഞാൻ പറയാൻ കാരണം,അടുത്ത മാസം അയോദ്ധ്യ ക്ഷേത്രം തുറക്കുമ്പോൾ ഇതേ ടീമുകൾ അതും ബൗദ്ധ - അല്ലെങ്കിൽ ജൈന ക്ഷേത്രം ആയിരുന്നു എന്ന കുത്തി തിരുപ്പും ആയിട്ട് എത്തും എന്നുള്ളത് കൊണ്ടാണ്....ഇതിലൊന്നും ഹിന്ദുക്കൾ ഡിഫെൻസിൽ ആകാൻ പാടില്ല....പരമാവധി വസ്തുതകൾ നിരത്തി ഇതിനെയൊക്കെ അഗ്ഗ്രസിവ് ആയി തന്നെ കൗണ്ടർ ചെയ്യേണ്ട സമയം എന്നോ അതിക്രമിച്ച് പോയി....
(എം ജി എസ് നാരായണൻ നൽകിയ അഭിമുഖം ചുവടെ,വീഡിയോ കടപ്പാട് : ബിജു മോഹൻ)
No comments:
Post a Comment