ഇതിനിടയ്ക്ക് ഗ്രൗണ്ടിൽ വേറൊരു ഹൈന്ദവ മൂവ്മെന്റ് നടക്കുകയാണ്..
ഹിന്ദുസേവാകേന്ദ്രം.
ഹിന്ദുവിന്റെ ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് എന്ന മുദ്രാവാക്യവും അവർ ഉയർത്തുന്നു..
ഏത് പാതിരാത്രിയിലും വിളിച്ച് ഹിന്ദുവിന് അവന്റെ സാമൂഹിക പ്രശ്നങ്ങൾ പറയാൻ പറ്റുന്ന ഹിന്ദു ഹെല്പ് ലൈൻ നമ്പർ ആണ് ഹിന്ദുസേവാകേന്ദ്രത്തിന്റെ മുഖ്യ ആകർഷണം. അതിൽ നിന്നും സമാജത്തിന്റെ സഹായത്തോടെ ഒരു ചെറിയ സംഘടനയ്ക്ക് സാദ്ധ്യമാകുന്ന തരത്തിൽ അവർ സഹായങ്ങളെത്തിക്കുന്നു.
കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി പമ്പാതീർത്ഥം എന്നപേരിൽ RO പ്ലാന്റ് സ്ഥാപിച്ചതാണ് മറ്റൊരു പ്രധാന കാര്യം. മാത്രമല്ല ഹിന്ദുമതത്തിന്റെ വിശാലതയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഇതരമതസ്ഥരെ സ്വീകരിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന പ്രവർത്തനവും ഇവർ ഭംഗിയായി നടത്തി വരുന്നു. ഒരാളെപ്പോലും പ്രലോഭിപ്പിച്ച് പുറകേ നടന്നല്ല, പകരം ആഗ്രഹമുള്ളവർ ഇവരെ വിളിച്ച് മുഴുവൻ നിയമ-സാമൂഹിക പിന്തുണയോടും കൂടി മനപരിവർത്തനം ചെയ്യുകയാണ് ചെയ്യുന്നത്.
ഹൈന്ദവ ശാക്തീകരണം ലക്ഷ്യമാക്കി ഹിന്ദുവിന്റ് ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് എന്ന മുദ്രാവാക്യത്തെ നിങ്ങൾ എങ്ങനെ കാണുന്നു ? എങ്ങനെ ആയിരിക്കണം ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കേണ്ടത് ? അതിന്റെ സ്ട്രക്ചർ എങ്ങനെയായിരിക്കണം? ഏവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
(എന്റെയാഗ്രഹം ഹിന്ദു പാർലമെന്റ് രൂപീകരിച്ച് മഹാക്ഷേത്രങ്ങളെ മണ്ഡലങ്ങൾ പോലെ പരിഗണിച്ച് അതിന്റെ പരിധിയിലെ പ്രദേശങ്ങളിലെ ഹിന്ദുക്കളുടെ വോട്ടെടുപ്പിലൂടെ ഭരണ നിർവ്വഹണത്തിന് സമിതി രൂപീകരിക്കണമെന്നും രണ്ട് വർഷ കാലാവധിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആണ്. ഹിന്ദുക്കളുടെ ഒരു നിയമസഭാ മോഡൽ സംവിധാനം ഉണ്ടാക്കി ഭരണം നടത്തുക എന്ന് ലളിതമായ് പറയാം.)
No comments:
Post a Comment