ഹിന്ദുസ്ഥാനിലെ ബ്രഹമ കുണ്ഡത്തിനടുത്തായിട്ടാണ് അന്ന് രാമന് വേണ്ടി രാമൻ്റെ സൈന്യം അണി നിരന്നത്....
വിജയിക്കുമോ പരാജയപ്പെടുമോ??നേടുമോ നഷ്ടപ്പെടുമോ??അങ്ങനെ തുളച്ചു കയറുന്ന ചോദ്യങ്ങൾ അന്ന് അവർക്ക് മുന്നിൽ പ്രസക്തമേയല്ലായിരുന്നു..കാരണം,രാമൻ്റെ ഭൂമി എന്ത് വന്നാലും സംരക്ഷിച്ചേ തീരൂ..... ഔറംഗസേബ് ഇരുപതിനായിരം വരുന്ന സൈന്യത്തെ രാമ ക്ഷേത്രം തകർക്കാൻ അയച്ചു കഴിഞിരിക്കുന്നു എന്നാണ് ഒടുവിൽ അവർക്ക് കിട്ടിയ വിവരം.... ഔറംഗസേബിൻ്റെ സൈന്യം വാളുകൾ അരയിലേക്ക് കയറ്റി ഉറപ്പിച്ചപ്പോൾ ബ്രഹ്മ കുണ്ഡത്തിൽ സനാതനികൾ അത് ഊരി അവരെ പ്രതിരോധിക്കാൻ തന്ത്രം മെനയുകയായിരുന്നു...
ബ്രഹ്മ കുണ്ഡത്തിലെ കത്തി ജ്വലിക്കുന്ന അഗ്നി ദേവൻ്റെ മുന്നിൽ അന്ന് ആ രണ്ട് യുഗ പുരുഷന്മാർ പ്രതിജ്ഞ എടുത്തു
" രാമ ജന്മഭൂമി സംരക്ഷിക്കപ്പെടും..അതിന് വേണ്ടി നാം ജീവൻ നൽകും..."
ഹിന്ദു രാഷ്ട്രത്തിലെ യോദ്ധാക്കളുടെ വേരുകൾ,അവർ പരസ്പരം കെട്ട് പിണഞ്ഞു കിടക്കുന്ന മനോഹരമായ ബന്ധങ്ങൾ അൽഭുതകരമായ ഒന്നാണ്....ജ്വലിക്കുന്ന അഗ്നിയുടെ മുന്നിൽ നിന്നും പ്രതിജ്ഞയെടുത്ത രണ്ട് മഹാ മനീഷികളും യുദ്ധ വീരന്മാർ അല്ല...പക്ഷേ ശാസ്ത്രവും ശസ്ത്രവും സാഹചര്യത്തിനനുരിച്ച് പ്രയോഗിക്കാൻ അറിയാവുന്ന ഇതിഹാസ പുരുഷന്മാരുടെ മാതൃകകളായിരുന്നു....ഛത്രപതി ശിവാജി മഹാരാജിൻ്റെ ഗുരുവായ സമർഥ രാമദാസിൻ്റെ ശിഷ്യൻ വൈഷ്ണവദാസ് ആയിരുന്നു അതിൽ പ്രഥമൻ...ശിവാജിയെ കൊണ്ട് ഹിന്ദു രാഷ്ട്രം സ്ഥാപിച്ച സമർത്ഥ രാം ദാസിൻ്റെ ശിഷ്യൻ ഇതാ, ആ ഗുരുവിൻ്റെ പാത പിന്തുടർന്ന് രാഷ്ട്രത്തിൻ്റെ മറ്റൊരു പ്രതിസന്ധി ഘട്ടത്തിൽ മുന്നോട്ട് വന്നിരിക്കുന്നു....തൊട്ട് അടുത്ത് നിന്ന വ്യക്തി ചൈതന്യ ദാസിൻ്റെ ക്ഷണം സ്വീകരിച്ച് ആഗ്രയിൽ നിന്നും അയോദ്ധ്യയിലെക്ക് തൻ്റെ സൈന്യവുമായി വന്ന സാക്ഷാൽ ഗുരു ഗോബിന്ദ് സിംഗ് അല്ലാതെ മറ്റാരുമായിരുന്നില്ല... ഔറംഗസേബിൻ്റെ സൈന്യത്തിൻ്റെ വരവും കാത്ത് നിഹങ്ക് - വൈഷ്ണവ സന്യാസിമാർ കാത്തിരുന്നു.... രാമൻ്റെ സൈന്യം രാമ രാജ്യത്തിന് വേണ്ടി ഒരുങ്ങി നിന്നു...
_______________________
സയ്യദ് ഹസനലി യുടെ നേതൃത്വത്തിൽ വലിയൊരു സൈന്യവുമായിട്ടാണ് അയോധ്യയിലെക്ക് മുഗൾ സൈന്യം ഇരമ്പി കയറാൻ എത്തിയത്...തനിക്ക് മുന്നേ വന്ന ജബാസ് ഖാൻ ഇതേ വൈഷ്ണവ സന്യാസിമാരുടെ മുന്നിൽ പരാജയപ്പെട്ട് മടങ്ങിയത് കണ്ട് അതിലും വലിയൊരു സൈന്യത്തെ അയച്ച് അവരുടെ തല കൊയ്യാൻ ഉത്തരവിട്ടത് ഔറംഗസേബാണ്....ആ ലക്ഷ്യം നേടാനാണ് അയാൾ വരുന്നതും...
രുദൗലിയിലെ നിശബ്ദമായ ഏതോ ഒരു പ്രദേശത്താണ് ഹസനലിയുടെ നേരെ ആദ്യത്തെ ആക്രമണം ഹിന്ദുക്കൾ അഴിച്ചു വിടുന്നത്...വൈഷ്ണവ ദാസ് ഒരുക്കിയിരുന്ന സൈന്യം പെട്ടെന്നുള്ള ആക്രമണം കൊണ്ട് ഹസനലിയെ ഞെട്ടിച്ചുവെങ്കിലും അയാൾ വേഗം തന്നെ സൈന്യത്തെ സംയോജിപ്പിച്ച് തിരിച്ചടി ആരംഭിച്ചു...ഹിന്ദു സൈന്യം പതിയെ പിന്തിരിഞ്ഞ് സർപത്ത് വനത്തിലേക്ക് പ്രവേശിച്ചപ്പോൾ തൻ്റെ സൈന്യം മേൽക്കോയ്മ നേടിയതായി അലിക്ക് മനസിലായി...
"ഇവരെയാണോ ഈ മുഗൾ സൈന്യം ഭയന്നിരുന്നത്??ഈ ഭീരുക്കളെ പേടിച്ച് തിരികെ ഓടി എന്ന് പറയുന്നത് തന്നെ നാണക്കേടാണ്...വരൂ,പുറകെ ചെന്ന് നമുക്കവരെ വക വരുത്താം"... അട്ടഹസിച്ചു കൊണ്ട് സർപത്തത് വനത്തിലേക്ക് കാഹളം മുഴക്കി കയറിയ ഹസനലിയും സൈന്യവും അറിഞ്ഞിരുന്നില്ല,പദ്മവ്യൂഹത്തിലേക്കാണ് ഹിന്ദുക്കൾ അയാളെ എത്തിച്ചതെന്ന്...
സർപത്ത് ഗഞ്ച്!!!!മുഗൾ സൈന്യത്തിൻ്റെ ശവ പറമ്പ്....!!
കനത്ത നിശബ്ദത താളം കെട്ടി നിന്ന വനം.. ചീവിടുകളും കുരങ്ങന്മാരും മാത്രം ശബ്ദിക്കുന്നു....പെട്ടെന്നാണ് നിശബ്ദതയെ കീറി മുറിച്ച് വലിയൊരു ശംഖ് നാദം അയാൾ കേട്ടത്....വലിയൊരു സൈന്യവുമായി വനത്തിലേക്ക് പ്രവേശിച്ച ഹസനലിയുടെ സൈന്യത്തിന് നേരെ ശംഖ് നാദം നിലച്ചപ്പോൾ എങ് നിന്നോ അതിവേഗത്തിൽ എത്തിയൊരു ശരം തുറച്ചു കയറി...... അപ്പോൾ, അപ്പോൾ മാത്രമാണ് താൻ എത്രമാത്രം വലിയ അപകടത്തിലേക്കാണ് എത്തിപ്പെട്ടത്തെന്ന് ഹസനലി തിരിച്ചറിഞ്ഞത്...
വൈഷ്ണവ ദാസിൻ്റെ ശിഷ്യന്മാർക്ക് വൈഷ്ണവ കീർത്തനങ്ങൾ ചൊല്ലാൻ മാത്രമല്ല,ആയുധം കൈയാളനും കഴിയും എന്ന് ഹസനലിക്ക് ബോധ്യമായ നിമിഷങ്ങൾ ആയിരുന്നു പിന്നെയങ്ങോട്ട്...ആയിരകണക്കിന് വരുന്ന ഹിന്ദു വൈഷ്ണവ സൈന്യം മുഗൾ സൈന്യത്തെ പദ്മവ്യൂഹത്തിലേക്ക് ആവാഹിച്ച് ചതച്ച് അരയ്ക്കുന്ന ദൃശ്യമായിരുന്നു പിന്നേയങ്ങോട്ട്....പെട്ടെന്നുണ്ടായ ആക്രമണത്തിൽ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ട് നിൽക്കുന്ന മുഗൾ സൈന്യത്തിന് ഹൃദയാഘാതം പോലെയായിരുന്നു മറ്റൊന്ന്....പുറകോട്ട് വലിഞ്ഞ് നില വീണ്ടെടുക്കാം എന്ന് കരുതിയ മുഗൾ സൈന്യത്തെ വാളുകളുമായി കാത്തിരുന്നത് ഗുരു ഗോവിന്ദ് സിംഗിൻ്റെ നിരങ്കാരി ശിഷ്യന്മാരായിരുന്നു.....
" വരൂ,ഇനി ഞങ്ങളെ കൂടെ പരിചയപ്പെടാം"
പ്രതിരോധത്തിന് പോലും സാധ്യതയില്ലാതെ ഹസനലിയുടെ സൈന്യം ജീവന് വേണ്ടി കഠിനമായി യാചിച്ച നിമിഷങ്ങളായിരുന്നു അവ.... രക്ഷപ്പെടാനുള്ള യാതൊരുവിധ പഴുതും ഇല്ലാതെ ഹിന്ദു സൈന്യത്തിൻ്റെ അതി ഭീകരമായ പ്രത്യാക്രമണത്തിൽ ഒന്നും ചെയ്യാനാകാതെ അവർ നടുങ്ങി നിന്നു....ഒടുവിൽ സർപത്ത് വനത്തിന് സമീപമുള്ള ജൽപയിൽ വെച്ച് ഹിന്ദു സൈന്യം ഹസനലിയുടെ ജീവൻ ധർമ്മത്തിന് സമർപ്പിച്ചു..... അയോധ്യയിൽ രാമന് വേണ്ടി നടന്ന 76 പോരാട്ടങ്ങളിൽ ഹിന്ദുക്കൾ വിജയിച്ച രണ്ടേ രണ്ട് യുദ്ധങ്ങളിൽ ഒന്നാണ് ഇത്....ഇത് രാമ ജന്മഭൂമിക്ക് വേണ്ടി നടന്ന ആദ്യത്തെ പോരാട്ടങ്ങളിൽ ഒന്നും....അതിൻ്റെ ആഹ്ലാദത്തിൽ ബ്രഹ്മ കുണ്ഡത്തിൽ വിജയത്തിൻ്റെ പ്രതീകമായി ഈ പോരാട്ടത്തെ ഓർമ്മിപ്പിച്ച് കൊണ്ട് അയോദ്ധ്യയിൽ ബ്രഹ്മ കുണ്ഡ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നുണ്ട്...ഹിന്ദുക്കൾ അവിടത്തെ മണ്ണ് പോലും ഭാസ്മമായി ചൂടി നിർവൃതി അടയുന്നുണ്ട്....ഇരുപതിനായിരത്തോളം വരുന്ന മുഗൾ സൈനികരായിരുന്നു ഹസനലിയുടെ നേതൃത്വത്തിൽ രാമ ക്ഷേത്രം തകർക്കാൻ പോയത്...
പക്ഷേ തിരികെ ഔറംഗസേബിൻ്റെ ദർബാറിൽ എത്തിയത് 47 പേർ മാത്രമായിരുന്നു!!!
No comments:
Post a Comment