ഭാരതം ലോകത്തിനു വിളക്ക്. 🙏
ഭാരതത്തിന്റെ സംസ്കാരം ലോകത്തോട് വിളിച്ചു പറഞ്ഞ നന്മയുടെ കഥ
ഹിറ്റ്ലർ പോളണ്ട് പിടിച്ചടക്കിയപ്പോൾ ജർമൻ ജനതയിൽ നിന്നും രക്ഷ നേടാൻ വേണ്ടി 500 സ്ത്രീകളെയും 200 കുട്ടികളെയും ഒരു കപ്പലിൽ ആക്കി എവിടെക്കെങ്കിലും പോയി രക്ഷപെട്ടു കൊള്ളാന് സൈന്യം ക്യാപ്റ്റന് നിർദേശം നൽകി.
നിങ്ങൾ ജീവിക്കുക ആണെങ്കിൽ ഇനിയും കാണാം എന്നായിരുന്നു ആ രാഷ്ട്രത്തിന്റെ അവസാന സന്ദേശം.
ആ കപ്പൽ അഭയം ലഭിക്കുന്നതിന് വേണ്ടി യൂറോപ്പ് മുഴുവൻ കറങ്ങി, മുസ്ലിം രാജ്യങ്ങള്‍ ആയ ഇറാനിലും പോയി, രക്ഷ ഇല്ല, അവസാനം ഭാരതത്തില്‍ വന്നു ബോംബെയിൽ പക്ഷെ ബ്രിട്ടീഷ് ഗവണ്മെന്റ് അനുവാദം കൊടുത്തില്ല.
പക്ഷെ ജാംനഗറിലെ രാജാവ് വിജയ് സിംഗ് അവരെ സ്വീകരിച്ചു. കപ്പൽ നങ്കൂരമിടാൻ അനുവദിച്ചു. സ്ത്രീകൾക്കും കുട്ടികള്ക്കും അവിടെ സ്വസ്ഥമായി ജീവിക്കാൻ പാർപ്പിടം കൊടുത്തു. കുട്ടികൾക്ക് മിലിറ്ററി സ്കൂളിൽ പഠിക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തു.
രണ്ടാം ലോകമഹായുധം അവസാനിച്ചു 9 വര്ഷത്തിനു ശേഷം അഭയാർത്ഥികൾ തിരിച്ചു അവരുടെ നാട്ടിലേക്കു പോയി.
അതിലൊരു വിദ്യാർഥി പിന്നീട് പോളണ്ടിലെ പ്രധാനമന്ത്രി ആയി.
പോളണ്ടിൽ റോഡുകൾക്ക് ഈ രാജാവിന്റെ പേര് കൊടുത്തു. കൂടാതെ വിജയ് സിംഗ്ന്റെ പേരിൽ ധാരാളം സ്കീംകൾ ഉണ്ട് പോളണ്ടിൽ . അവിടുത്തെ പത്രങ്ങൾ വർഷത്തിൽ ജാം സാഹിബിന്റെ പേരിൽ ആർട്ടിക്കിൾ എഴുതും . അവർ വർഷത്തിൽ ഒരിക്കൽ ഇവിടെ വരുകയും ജാംനഗർ സന്ദർശിക്കുകയും, പൂർവികരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നു.
പണ്ട് കാലം മുതൽക്കേ ഭാരതത്തിന്റെ സന്ദേശം
"വസുധൈവ കുടുംബകം"
ലോകമേ തറവാട് എന്ന് തന്നെ ആണ്, ഭാരതത്തിന്റെ സഹിഷ്ണുതയും ലോകം മുഴുവൻ അറിയാവുന്നതുമാണ്.
ഈ രാഷ്രത്തിനകത്തു ഭാരതത്തിന്റെ സഹിഷ്ണുതയെ ചോദ്യം ചെയ്യുന്നു. ലോകത്തിലെ എല്ലാ ജനങ്ങളും സുഖവും സമാധാനവും ഉള്ളവരായി തീരട്ടെ എന്ന് പ്രാർത്ഥിച്ചവരാണ് നമ്മൾ.. എല്ലാറ്റിനെയും മുഖം നോക്കാതെ സ്വീകരിച്ചു അഭയം കൊടുത്തവരാണ് നമ്മൾ.... 🇮🇳
എന്നും അഭിമാനിക്കാം ഈ സംസ്കാരത്തെ കുറിച്ച് 🙏🏻🇮🇳
(കടപ്പാട് :സുദർശനം )

No comments:
Post a Comment