വികസന പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്...
ദേശീയപാത 66 ന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ കേരളത്തിൽ 27 പുതിയ റോഡുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സംസ്ഥാന സർക്കാരും ചെലവിന്റെ ഒരു പങ്ക് വഹിക്കാറുണ്ടെങ്കിലും കേരളത്തിന്റെ സാമ്പത്തികരംഗം തകർന്നിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ നിർമ്മാണ ചെലവും കേന്ദ്രം വഹിക്കും എന്ന് അറിയിച്ചിരിക്കുകയാണ്. 70,113.62 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം-നാവായിക്കുളം, തിരുവനന്തപുരം-അങ്കമാലി, കൊച്ചി-മൂന്നാർ-തേനി, എറണാകുളം ബൈപാസ് എന്നിവയാണ് ഈ പദ്ധതിയിലെ പ്രധാന റോഡുകൾ. കേരളത്തിന്റെ ടൂറിസം, പ്രാദേശിക ഉത്പാദനക്ഷമത എന്നിവയെ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്രം നൽകുന്ന പരിഗണനയുടെ ഒരംശമെങ്കിലും കേരളത്തിലെ സർക്കാരിന് നൽകാനായാൽ അത് കേരളത്തിന്റെ ഭാവി തിരുത്തിയെഴുതും. #9YearsOfSeva #നന്ദി_നരേന്ദ്രമോദി
No comments:
Post a Comment