Tuesday, September 5, 2023

ചന്ദ്രയാൻ 3: നവ ഇന്ത്യയുടെ ഗർജ്ജനം


ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിന്‌ പ്രതീക്ഷയുടെ ഒരു വലിയ വാതിലാണ് ഭാരതം തുറന്നു തന്നിരിക്കുന്നത്. സൂര്യനെ പിടിക്കാൻ പറന്ന ജടായുവിന്റെയും സൂര്യൻ ചെമ്പഴുക എന്ന് കരുതി ചാടിയ ഹനുമാൻ ജിയുടെയും ഭാരതമാണ് ഇത്. ISRO യിൽ ജോലിചെയ്യുന്ന ശ്രീ Kamal Krishnan ന്റെ പോസ്റ്റ്‌ ആണ് ആദ്യം

നമ്മള് വിചാരിക്കും ഈ ചന്ദ്രയാൻ മിഷൻ ഒക്കെ കൊണ്ട് എന്താണ് വലിയ കാര്യമെന്ന്. ഒട്ടും പരിചയമില്ലാത്ത വേറൊരു ആകാശ ഗോളത്തിൽ ഇറക്കുമെന്ന് പറഞ്ഞിരുന്ന സ്ഥലത്ത് സെക്കന്റുകളുടെ കൃത്യതയിൽ, അത്യന്തം ദുഷ്കരമായ ചന്ദ്രന്റെ സൗത്ത് പോളിൽ ആദ്യമായി ഒരു ഇന്ത്യൻ നിർമ്മിത ബഹിരാകാശ പേടകം സകലമാന ആളുകളേയും സാക്ഷി നിർത്തി കൃത്യമായി ഇറക്കുക എന്നൊക്കെ പറഞ്ഞാൽ ചില്ലറകാര്യമൊന്നുമല്ല. ഭൗമാന്തരയാത്രകൾക്ക് വേണ്ടുന്ന ബേസിക് ടെക്നോളജി തങ്ങൾക്ക് ഉണ്ടെന്നാണ് നമ്മൾ ലോകത്തിനു മുമ്പിൽ തെളിയിച്ചു കൊടുത്തത്. ബേസിക് സാധനം ഇതാണ്. ഇതാണ് വേണ്ടിയിരുന്നതും. ഇനിയും വേണ്ടത് ശക്തമായ ഒരു റോക്കറ്റും ഇപ്പോഴുള്ള ഒരു ടെക്നോളജിയെ ഒന്ന് പോളിഷ് ചെയ്തെടുക്കുകയുമാണ്.

ഇന്ത്യക്കുള്ള ബഡ്ജറ്റ്‌ നമുക്കറിയാം. നമ്മുടെ കോമ്പറ്റിറ്റർസുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവും ആണ്. 5169 കോടി രൂപയായിരുന്നു 2013-2014 കാലഘട്ടത്തിൽ. 2023-2024 ആയപ്പോഴേക്കും ബഡ്ജറ്റ് അലോക്കേഷൻ 12544 കോടി രൂപയായി. ഏകദേശം 142% ആണ് കൂടിയത്. ഗവണ്മെന്റ്, വളരെ അധികം സ്ട്രാറ്റെജിക് ആയ സ്പേസ് സെക്റട്ടറിനു കൂടുതൽ പരിഗണന കൊടുക്കുന്നത് കൊണ്ട് കൂടിയും ആണ്. പക്ഷെ ഇതും ഏകദേശം സ്റ്റാഗ്നെന്റ് ആയ അവസ്ഥ ആണ്. എങ്കിൽ തന്നെയും, ഇത്രയും ചുരുങ്ങിയ ബഡ്ജറ്റിൽ നിന്ന് കൊണ്ട് മാക്സിമം ഔട്ട്കം കിട്ടുന്ന മികച്ച മിഷൻസ് ആണ് വളരെ അധികം സൂക്ഷ്മതയോടെയും കൃത്യതയോടെയും പ്ലാൻ ചെയ്യുന്നതും നടപ്പാക്കുന്നതും.

ടെക്നോളജിയിൽ വമ്പന്മാർ ആണ് റഷ്യയും ജപ്പാനും ഇസ്രായേലും പോലെയുള്ള രാജ്യങ്ങൾ. പക്ഷെ ജപ്പാന്റെ Hakuto R mission 1 കഴിഞ്ഞ ഏപ്രിലിൽ ആണ് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിക്കവേ തകർന്ന് വീണത്. റഷ്യയുടെ ലുണ 25 തകർന്ന് വീണത് നമ്മൾ കണ്ടതാണ്. ഇസ്രായേലിന്റെ Beresheet spacecraft ആണ് 2019 ഏപ്രിലിൽ തകർന്ന് വീണത്. ഇങ്ങനെ മികച്ച രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് ആണ് ഇന്ത്യയുടെ സ്വന്തം ടെക്നോളജിയുമായി ചന്ദ്രനിലേ ഒരുരാജ്യവും ഇത് വരെ ലാൻഡ് ചെയ്യാത്ത സൗത്ത് പോളിൽ ഇന്ത്യ ലാൻഡ് ചെയ്തത് എന്നതാണ് ഇന്ത്യയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ചന്ദ്രയാൻ 3 സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിന്റെ വലിയ നേട്ടം ആണെന്നതിൽ സംശയമില്ല. പക്ഷെ ഇതിനുമപ്പുറം geopolitics, soft power diplomacy, science and technology യിൽ ഒരു വലിയ public interest ഉണ്ടാക്കിയത്, സ്പേസ് സെക്ടറിലേക്ക് വലിയ ഇൻവെസ്റ്റ്മെന്റ് വരുന്നത്, യുവത്വം സയൻസ് ആൻഡ് ടെക്നോളജിയിൽ ആകൃഷ്ടരാകുകയും പഠിക്കുകയും ചെയ്യുന്നത്. ഇവയൊക്കെ ഒരു രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരങ്ങൾക്കും നേട്ടങ്ങൾക്കുമപ്പുറം കിട്ടുന്ന ഇൻവെസ്റ്റ്മെന്റ് ആണ്. ശരിക്കും പറഞ്ഞാൽ വെറും 600 കോടിരൂപയോളം മുടക്കി ഇന്ത്യ ഒരു വലിയ ഒരു ഇൻവെസ്റ്റ്മെന്റ് ആണ് നടത്തിയിരിക്കുന്നത്. അതും G20 ഉച്ചകോടി ഒക്കെ നടക്കാൻ പോകുന്ന ഈ സമയത്ത്. ഒന്ന് ആഞ്ഞു പിടിച്ചാൽ ചിലപ്പോൾ UN security council അംഗത്വം വരെ ഇങ്ങു പോരും.

ചന്ദ്രയാൻ 3 ഒരു ടൂൾ ആണ്. ലക്ഷക്കണക്കിന് യുവ ജനതയയെ ആണ് STEM( science, Technology, Engineering & Mathematics) ഇൽ എൻഗേജ് ചെയ്തു നിർത്താൻ പോകുന്നത്. ഇതൊരു വലിയ ഇൻവെസ്റ്റ്മെന്റ് റിട്ടേൺ ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇത് പോലുള്ള വലിയ ഇൻവെസ്റ്റ്മെന്റ് സ്പേസ് സയൻസ് പര്യവേക്ഷണങ്ങളിൽ Human capital ഡെവലപ്പ് ചെയ്യാൻ വേണ്ടിയും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താൻ വേണ്ടിയും ഒക്കെ തുടരുന്നത് കൊണ്ട് രാജ്യം അഭിവൃദ്ധി പ്രാപിക്കും. അത് ഗവണ്മെന്റിനു നന്നായി അറിയുകയും ചെയ്യാം.

ബഹിരാകാശപര്യവേക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ മുമ്പന്തിയിൽവരുന്നതും വൻകിട രാജ്യങ്ങളുമായി സഹകരിക്കുന്നതും strategically ഇന്ത്യയ്ക്ക് നേടി കൊടുക്കുന്ന മേൽക്കൈ വളരെ വലുതാണ്. നാസയുമായി ഇന്ത്യ സഹകരണത്തിൽ ആണ്‌. ബഹിരാകാശത്തേയ്ക്കും ആകാശ ഗോളങ്ങളിലേക്കും മനുഷ്യനെ എത്തിക്കുന്ന ആർട്ടേമിസ് അക്കോർഡ്സിൽ ഇന്ത്യ ഒപ്പിട്ട് കഴിഞ്ഞു. അവരുമായി സഹകരിച്ചുള്ള ഒരു ജോയിന്റ് satellite NISAR ഉടൻ ഇന്ത്യ വിക്ഷേപിക്കും. ജപ്പാൻ Moon mission നു വേണ്ടി ഇന്ത്യക്ക് കൈ തന്നു കഴിഞ്ഞു. പുടിൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. സ്റ്റാർലിങ്ക് ഇന്റർനെറ്റ്‌ ഇന്ത്യയിൽ കൊണ്ടുവരുന്നതിന് ഇലോൺ മസ്ക് താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇങ്ങനെ ഒക്കെ ആണ് ചന്ദ്രയാൻ 3 മൂലം ഇന്ത്യ ഒരു സോഫ്റ്റ്‌ പവർ ആയി മാറുന്നത്.

ഇന്ത്യ ഒരു sleeping giant ആണെന്നാണ് സ്പേസ് സെക്റട്ടറിൽ അറിയപ്പെടുന്നത്. റഷ്യ സ്പേസ് സെക്റ്ററിൽ നിന്ന് fade ആകുകയും US-China space യുദ്ധത്തിൽ ഇന്ത്യ മൂന്നാമനായി റഷ്യയുടെ സ്ഥാനത്തേക്ക് വരുമോ എന്നുമാണ് ലോകം ഉറ്റ് നോക്കുന്നതും. ലക്ഷ്യം വളരെ അകലെയാണ് പക്ഷെ സാധിക്കാവുന്നതേ ഉള്ളൂ.

ഇന്ത്യ ഉറക്കത്തിൽ നിന്നുമുണർന്ന് വിശ്വരൂപം പ്രദർശിപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ന് ആദിത്യ L1 മിഷൻ പോകുകയാണ്. ❤️

ശ്രീ അരുൺ രാജ് ടി ആർ എഴുതിയ ജന്മഷ്ടമി പ്രതിജ്ഞ എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും കൊണ്ട് ചെയ്യിപ്പിക്കുക. ജീവിതത്തിൽ ഒരിക്കലും മദ്യത്തിനോ ലഹരിക്കോ പുകവലിക്കോ അടിമപ്പെടാതെ മൂല്യബോധമുള്ള ,ധർമ്ബോധമുള്ള, രാജ്യസ്നേഹമുള്ള മക്കളായി ശുഭ പ്രതീക്ഷയോടെ വളരട്ടെ .

Preethi Maheswari Balakrishnan(facebook)

ജന്മാഷ്ടമി പ്രതിജ്ഞ.

---------------------------------------

ജീവിതം ഈശ്വരൻ എനിക്ക് നൽകിയ സമ്മാനമാണ്. എന്റെ നാടിന്റെ മുന്നേറ്റമാണ് എന്റെ ലക്ഷ്യം. വഴിതെറ്റിക്കാൻ വരുന്ന ലഹരി വിപത്തുകളെ ഞാൻ തിരിച്ചറിയുന്നു. അതിന് ഇരയായി തീരാൻ ഞാൻ തയ്യാറല്ല. ഭഗവാൻ ശ്രീകൃഷ്ണനെ ആദർശമായി സ്വീകരിച്ച് വീടിനും നാടിനും ഞാൻ വെളിച്ചമായി തീരും.

ലഹരി ഉപയോഗിക്കില്ലെന്നും ജീവിതം നശിപ്പിക്കില്ലെന്നും മൂല്യബോധത്തോടെ ജീവിക്കും എന്നും ജന്മാഷ്ടമി ദിനത്തെ സാക്ഷിയാക്കി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.. !

അരുൺ രാജ് ടി ആർ. 

No comments:

Post a Comment