Saturday, August 26, 2023

ചന്ദ്രയാൻ-3 ദൗത്യത്തിൽ സജീവ പങ്കാളിത്തം വഹിച്ച അരവിന്ദ് സുനിൽ (Chandrayaan3) (Malayali Scientist Aravind Sunil)

ചന്ദ്രയാൻ-3 ദൗത്യത്തിൽ സജീവ പങ്കാളിത്തം വഹിച്ച  അരവിന്ദ് സുനിൽ.



അരവിന്ദ് സുനിൽ പത്തനംതിട്ട കരിമ്പനാക്കുഴി ചേന്നാട്ടുകൊല്ലശ്ശേരിൽ വീട്ടിൽ സുനിൽകുമാറിൻ്റെയും(റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്, തിരുവല്ല) ശ്രീമതി സിന്ധുവിൻ്റെയും മകനാണ്. ചന്ദ്രയാൻ നിർമ്മിച്ച ബാംഗളൂർ ISR0 ൽ കഴിഞ്ഞ 6 വർഷമായി ശാസ്ത്രജ്ഞനായി(scientist) ജോലിചെയ്തു വരികയാണ്. Dr.അനുനായർ ആണ് ഭാര്യ. 

ചന്ദ്രയാൻ കൂടാതെ ,കാർട്ടോസാറ്റ് 2F, ഹൈസിസ്, കാർട്ടോസാറ്റ്-3, മൈക്രോസാറ്റ് 2B എന്നീ പ്രൊജക്ടുകളിൽ സജീവ പങ്കാളിത്തം ഇതിനോടകം വഹിച്ചിട്ടുണ്ട്. ഇപ്പോൾ 

ആദിത്യ L-1.പ്രൊജക്ടിൻ്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 

ചന്ദ്രയാൻ 3 ലാൻഡിങ്ങിലും പങ്കുവഹിക്കുന്നുണ്ട്.

പത്തനംതിട്ട അമൃതവിദ്യാലയം, കോളജ് ഓഫ് എൻജിനിയറിങ്ങ് ചെങ്ങന്നൂർ, ഐ ഐ റ്റി മദ്രാസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

No comments:

Post a Comment