വാക്കിനും വർണനയ്ക്കും അപ്പുറത്തുള്ള അദ്ഭുതസത്യമാണ് ഭഗവാൻ ശ്രീകൃഷ്ണൻ. വേണുഗാനവും പാഞ്ചജന്യവും ആ അദ്ഭുതത്തിന്റെ ഇരുവശങ്ങളാണ്. ചെറുശ്ശേരിയ്ക്ക് ഉണ്ണിക്കണ്ണനായും എഴുത്തച്ഛനു മണിവർണനായും പൂന്താനത്തിന് അഞ്ജനശ്രീധരനായും അനുഗ്രഹമരുളിയ ദിവ്യസൗന്ദര്യം. എഴുതിത്തീർക്കാനാവാത്ത കവിത. പൂർണമാവാത്ത വർണചിത്രം. ഭാഷയ്ക്കും സംസ്ക്കാരത്തിനും നിറച്ചാർത്തു നല്കിയ നിത്യവസന്തം. ഭാരതം ലോകത്തിന് സമ്മാനിച്ച മധുരോദാരമായ ബാല്യസങ്കല്പമാണ് ഈ ഗോകുലബാലൻ .
എല്ലാവർക്കും എന്റെ ശ്രീകൃഷ്ണജയന്തി ആശംസകൾ🙏🙏
എല്ലാ സനാതന ധർമ്മ വിശ്വാസികൾക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ



No comments:
Post a Comment