ഒരു സംരംഭകൻ(രാജ്യത്തിനകത്തോ പുറത്തോ നിന്നുള്ളതാകട്ടെ) തങ്ങളുടെ പുതിയ പദ്ധതി ഭാരതത്തിൽ ആസൂത്രണം ചെയ്യുമ്പോൾ ഏത് സംസ്ഥാനമാണ് #വ്യാവസായിക_സൗഹൃദം എന്ന് പഠന വിധേയമാക്കും. അതിൽ അവർക്ക് കേരളത്തെ കാണാനാകില്ല... പിന്നെ കേരളത്തിൽ ആകെ കാണാനാകുക കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെയും, സാബു ജേക്കപ്പിന്റെയും ദുരനുഭവങ്ങളും, നിരവധി ട്രേഡ് യൂണിയൻ പതാകകളും മാത്രമാകും. #ISROയുടെ വാഹനം പോലും തടഞ്ഞ് നിർത്തി നോക്കുകൂലി ആവശ്യപ്പെട്ട വിചിത്ര സംഭവങ്ങളാകും, മെട്രോയുടെ ജോലി തടസ്സപ്പെടുത്തിയ സമരമുറകളുടെ ചരിത്രങ്ങളാകും. സൂക്ഷമമായി നിരീക്ഷിച്ചാൽ കൊല്ലത്തെ സുഗതന്റെയും, ആന്തൂരിലെ സാജന്റെയും അവസ്ഥ കൂടി കാണാൻ സാധിയ്ക്കും. കൂടെ കമ്മീഷനടിക്കാൻ നടക്കുന്ന ചന്ദ്രലേഖയിലെ നൂറിനെ പോലെയുള്ള പാർട്ടി-ഉദ്യോഗസ്ഥ തലത്തിലുളള മലവാണങ്ങൾ വേറെ. പിന്നെ ഏത് സംരംഭകനാണ് വാളയാറിനിപ്പുറം വ്യവസായത്തിന്റെ വീഥിയൊരുക്കാൻ മുന്നോട്ട് വരിക.
#Article_370യ്ക്ക് ശേഷം ജമ്മു കാശ്മീർ പോലും വ്യാവസായിക പുരോഗതിയിലേയ്ക്ക് ചുവട് വെക്കുന്ന കാലമാണിതെന്നും ഓർക്കണം.
| #നമോ_നരേന്ദ്രം |

No comments:
Post a Comment