സ്ത്രീലമ്പടനായിരുന്ന രാവണൻ ലങ്കാപുരിയിൽ സീതയെ പ്രാപിക്കാതിരിക്കാൻ കാരണം "നള കൂബര ശാപം "ആണ്.
ഒരിക്കൽ സ്വർഗ്ഗ വിജയത്തിന് വേണ്ടി പുറപ്പെട്ട രാവണൻ കൈലാസ പർവ്വതത്തിലെത്തി. സൈന്യങ്ങളെ വൈശ്രവണ രാജധാനിക്കടുത്തു നിർത്തി രാത്രി വിശ്രമിക്കുകയായിരുന്നു.
രാത്രിയുടെ രണ്ടാം യാമം പകൃതിയാകുമ്പോൾ അപ്സര സ്ത്രീകളിൽ അഗ്രഗണ്യയായ രംഭ സർവ്വാഭരണവിഭൂഷയായി ഉറങ്ങിക്കിടന്ന അസുര സൈന്യ മധ്യത്തിൽ കൂടി വൈശ്രവണന്റെ കൊട്ടാരം ലക്ഷ്യമാക്കി പോകുന്നത് രാവണന്റെ ശ്രദ്ധയിൽ പെട്ടു. രംഭയെ തടഞ്ഞ രാവണൻ രംഭ തനിക്ക് വശംവദയാകണം എന്ന് ആജ്ഞാപിച്ചു. എന്നാൽ രംഭ പറഞ്ഞത് " എനിയ്ക്ക് അങ്ങ് ഗുര്യതുല്യനാണ് അതിനാൽ തന്നെ വിട്ടയക്കണം " എന്ന് അപേക്ഷിച്ചു. ഇത് നിരസിച്ച രാവണൽ വീണ്ടും തന്റെ ഇംഗിതം ഉണർത്തിച്ചു. എന്നാൽ താൻ ധർമ്മമാർഗ്ഗം ചിന്തിച്ചാൽ അങ്ങയുടെ സ്നുഷ (മകന്റെ ഭാര്യ) യാണെന്നും പറഞ്ഞു. എന്റെ മകന്റെ പത്നിയാണെങ്കിൽ മാത്രമേ സ്നുഷയാകുന്നുള്ളു എന്നു പറയുകയും ചെയ്തു. രംഭ വീണ്ടു രാവണനോട് പറയുകയുണ്ടായി "അവിടുത്തെ അഗ്രജനായ കുബേരന്റെ പുത്രൻ , എന്റെ പ്രാണപ്രിയനാണ്. നളകുബേരൻ മുപ്പാരിലും യശസ്സാർന്നവൻ, ധർമ്മചര്യ കൊണ്ട് ബ്രാഹ്മണനും, വീര്യം കൊണ്ട് ക്ഷത്രിയനും, ക്രോധത്തിൽ കാലാഗ്നിയും , ക്ഷമാ ഗുണത്തിൽ ഭൂമി - ആ ലോക പുത്രൻ എന്റെ ഭർത്താവാണ് . അദ്ദേഹത്തിന്റെ അടുത്തേയ്ക്കാണ് പോകുന്നതെന്നും അതിനാൽ തന്നെ വിട്ടയയ്ക്കണമെന്നും അഭ്യർത്ഥിച്ചു " എന്നാൽ ഇതൊന്നും കാമാസക്തനായ രാവണൻ ചെവിക്കൊള്ളാൻ തയ്യാറാകാതിരുന്നപ്പോൾ വീണ്ടും രംഭ പറഞ്ഞു. " രാക്ഷസേശ്വരനായ പിതാവേ, സജ്ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലൂടെ മാത്രമേ നടക്കാവു. അവിടുത്തേ മാനിക്കേണ്ടവളാണ് ഞാൻ , എന്നെ രക്ഷിക്കേണ്ടവനാണ് അവിടുന്ന് " . ഇതൊന്നും കേൾക്കാതെ രാവണൻ ആ തരുണീരത്നത്തെ ബലമായി പിടിച്ച് വിശാലമായ പാറയിൽ കിടത്തി. കാമാന്ധനായ രാക്ഷസേശ്വരൻ രതി ക്രീഢയ്ക്ക് തയ്യാറായി. അതിനു ശേഷം ഭയവും ലജ്ജയും കൊണ്ടു വിറയ്ക്കുന്ന അവൾ ഓടി ചെന്ന് നള കുബേരന്റെ പാദങ്ങളിൽ വീണ് ഉണ്ടായ സംഭവങ്ങൾ മുഴുവൻ ഉണർത്തിക്കുകയും ചെയ്തു. ജ്ഞാനചക്ഷുസ്സുകൾ കൊണ്ട് എല്ലാമറിഞ്ഞ അദ്ദേഹം വെള്ളമെടുത്ത് ആചമനാദി കൃയകൾ ചെയ്തു. കൈകുമ്പിളിൽ തീർത്ഥമെടുത്ത് കൊടിയ ശാപം രാക്ഷസേന്ദ്രന് കൊടുത്തു. "ആഗ്രഹ ലേശമില്ലാത്ത നിന്നെ അവൻ ബലാൽസംഗം ചെയ്തുവല്ലോ?, അതുകൊണ്ട് ഇന്നു മുതൽ അകാമകളായ ഏതു സ്ത്രീകളോടും അവൻ അടുക്കുന്നതല്ല. സമ്മതമില്ലാത്ത ഒരു സ്ത്രീയെ കാമാർത്തിയോടെ പിടിച്ചാൽ അവന്റെ ശിരസ്സ് ഏഴു ഖണ്ഡമായി ഉടനെ ചിന്നി ചിതറും " . ഈ ശാപം സർവ്വ ദേവന്മാരേയും ആനന്ദിപ്പിച്ചു. പാരിടത്തിലുള്ള കുലവധുക്കളുടെ രക്ഷയും ഇതിനാൽ പ്രാപ്യമായി
No comments:
Post a Comment