Wednesday, September 6, 2023

കരുണാനിധിയും സ്റ്റാലിനും പിന്നെ ഹൈന്ദവതയും

 തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച പൂജാമുറിയുള്ള വീടുകളിലൊന്നാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിന്റേത്. കുലദൈവം ആണ്ടാളമ്മനാണ്. വ്യത്യസ്ത ദേവീഭാവങ്ങളും പിള്ളയാറും ശ്രീകൃഷ്ണനും ശ്രീരാമനും കാശി അന്നപൂർണ്ണേശ്വരിയും ദക്ഷിണാമൂർത്തിയും ഷിർദി സായിബാബയും എല്ലാമുണ്ട് പൂജാമുറിയിൽ. വിളക്കുകളും പൂജാപീഠവും വെള്ളിയിൽ തീർത്തവ. വർഷത്തിൽ ഒരിക്കൽപ്പോലും അണയാതെ നെയ്തിരി കത്തുന്ന വെള്ളിവിളക്ക്. രാവിലെ ഒരു മണിക്കൂറോളം പൂജ. പാലും പഴവും നിവേദ്യം. ചൊവ്വാഴ്ച്ച സ്കന്ദ ഷഷ്ഠി കവചം, തിങ്കളാഴ്ച്ച ശിവപുരാണം, വ്യാഴാഴ്ച്ച വിഷ്ണു സഹസ്രനാമം, മറ്റു ദിവസങ്ങളിൽ ലളിതാ സഹസ്രനാമം എന്നിവയുടെ പാരായണം. പൂജയ്ക്ക് ചെമ്പരത്തിയും അരളിയും ചെമ്പകവും വീട്ടിൽ വളർത്തുന്നു. ഇതിന് തോട്ടക്കാരൻ. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിഎംകെ അധികാരം പിടിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചത് പൂജാമുറിയിൽ യുദ്ധ ദേവതയായ വരാഹി ദേവിയെ വച്ച് ആരാധിച്ച ശേഷം. തിരുത്തണിയിൽവച്ച് പൂജിച്ച വേലും നാമക്കൽ ഹനുമാന്റെ ഗദയും പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. സ്റ്റാലിൻ സത്യസായ് ബാബയുടെ ദർശനത്തിന് പോയിട്ടുണ്ട്. സത്യസായ് ബാബ വീട്ടിൽ വന്ന് ആശീർവദിച്ചിട്ടുണ്ട്. വീട്ടിലെ ആണുങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് പൂജാമുറിലെ ഭണ്ഡാരത്തിൽ പണമിടും. കലൈഞ്ജർ കാലം മുതലുള്ള പതിവാണ്. ഇന്നും ആരും തെറ്റിക്കാറില്ല. ഉദയനിധിയും അങ്ങിനെ തന്നെയെന്ന് അമ്മ ദുർഗ സാക്ഷ്യപ്പെടുത്തും.

No comments:

Post a Comment