സത്യത്തിൽ വേദങ്ങളിലെവിടെയും മനുഷ്യന്മാരെ തമ്മിൽ ജാതിയുടെ പേരിൽ തരം തിരിക്കുന്നേയില്ല.
വേദങ്ങളിലുള്ളത് വർണവ്യവസ്ഥയാണു. 4 തരം വർണവ്യവസ്ഥയാണുള്ളത്.
ബ്രാഹ്മണൻ.....ജ്ഞാനത്തിൽ അധിഷ്ഠിതമായ തൊഴിൽ ചെയ്യുന്നവൻ
ക്ഷത്രിയൻ...... രാജ്യരക്ഷാധിഷ്ഠിതമായ തൊഴിൽ ചെയ്യുന്നവൻ
വൈശ്യൻ...... ധനാധിഷ്ഠിതമായ തൊഴിൽ ചെയ്യുന്നവൻ.
ശൂദ്രൻ..... സേവനാധിഷ്ഠിതമായ തൊഴിൽ ചെയ്യുന്നവൻ.
ഇത്തരം കർമങ്ങൾ, അല്ലെങ്കിൽ വർണമുള്ളവൻ സവർണൻ എന്നും, ഇതിനു നിഷിദ്ധമായി നടക്കുന്നവൻ, അഥവാ കള്ളവും, ചതിയും,അക്രമവുമായി നടക്കുന്നവൻ അവർണൻ ( വർണമില്ലാത്തവൻ )എന്നും അറിയപ്പെടുന്നു.അല്ലാതെ ശൂദ്രനെയല്ല അവർണൻ എന്നു അന്ന് വിശേഷിപ്പിച്ചിരുന്നത്. സ്വന്തം ധർമമായ വർണങ്ങൾ പാലിക്കാത്തവനെയാണ് വേദങ്ങളിൽ അവർണൻ എന്നു വിളിക്കുന്നത്. അതിനാൽ വേദപ്രകാരം ശൂദ്രൻ അവർണനല്ല. സവർണൻ തന്നെയാണ്. ബ്രഹ്മണനെ പോലെ വർണമുള്ളവനാണ് അവനും.
ഒരാൾക്കും വർണം ലഭിക്കുന്നത് ജന്മത്തിലൂടെയല്ല, കർമത്തിലൂടെ മാത്രമാണ്. അതിനാൽ വർണം എന്നത് ആ വ്യക്തിക്ക് തന്റെ ഈഗിതം അനുസരിച്ചു തിരഞ്ഞെടുക്കാവുന്നതാണ്.
ഇനി മനുസ്മ്രിതിയിലെ ജാതി നോക്കാം. 4 ജാതികളാണ്( species എന്ന് അർത്ഥം )വേദങ്ങളിലുള്ളത്. അതു ജന്മത്തെ അടിസ്ഥാനമാക്കിയാണ്..
മുട്ടയിൽ നിന്നു, വിത്തിൽ നിന്നു,ഊഷ്മാവിൽ നിന്നും, ഗർഭപാത്രത്തിൽ നിന്നും ഉടലെടുക്കുന്നവ എന്നർത്ഥത്തിൽ.അവ അണ്ഡജം, ഉദ്ഭിജം, സ്വെദജം, യോനിജം.
ഇതിലൊന്നും നമ്മുടെയിടയിലെ ജാതിയുമായി ഇവയ്ക്ക് ഒരു ബന്ധവുമില്ല.
വേദങ്ങളിലെ ജാതി,ശ്രീനാരായാണ ഗുരുവിന്റെ വാക്കുകളിലൂടെ ഇപ്രകാരമായിരുന്നു.
"ഗോവിനു ഗോത്വം 🐄പോലെ മനുഷ്യന്
മനുഷ്യത്വം👨 ആണ് ജാതി."
യജുർവേദം 18 ആം അധ്യായത്തിൽ നിന്നും വർണങ്ങളെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നത് കാണാം.
"രുചം നോ ദേഹി
ബ്രാഹ്മനേഷു രുചം
രാജ സുനസ്കൃതി
രുചം വിശ്വേഷ ശൂദ്രഷ്ട
മയി തേഹി രുചം."
(അല്ലയോ പ്രകാശ സ്വരൂപനായ ഈശ്വര ഞങ്ങളുടെ ബ്രഹ്മന്മാരെയും, ക്ഷത്രിയന്മാരെയും, വൈശ്യന്മാരെയും, ശൂദ്രന്മാരെയും തേജസ്വികളാ
ക്കിയാലും..)
ഇതിലെവിടെ ഉച്ചനീചത്വങ്ങൾ????
വേദങ്ങളിലെ പുരുഷ സൂക്തത്തിൽ ദൈവത്തിന്റെ പ്രതിരൂപമായ പുരുഷന്റെ ശിരസ്സ് മുതൽ പാദം വരെയുള്ള വിവിധ ഭാഗങ്ങളിലാണ് വർണങ്ങളുടെ അടിസ്ഥാനം.അതായതു ശൂദ്രൻ ഉൾപ്പെടെ എല്ലാ വർണങ്ങൾക്കും തുല്യമായിരുന്നു സ്ഥാനം.എല്ലാം ഈശ്വരനിൽ നിന്നും നേരിട്ടുണ്ടായതാണ് എന്നായിരുന്നു സങ്കല്പം.
വേദിക് കാലഘട്ടം അവസാനിച്ച 1000BC- 500ബിസി യിൽ രാജഭരണം ശക്തമാവുകയും, വിദേശികൾ കടന്നു വരികയും ചെയ്തതോടെ വർണ വ്യവസ്ഥ തകരുകയും,700 ACE - 1500ACE യിൽ വർണ വ്യവസ്ഥ പൂർണമായി അപ്രത്യക്ഷമായി ഇന്നു കാണുന്ന ജാതി വ്യവസ്ഥ ഉടലെടുക്കുകയും ചെയ്തു. അതായതു വേദിക് അഥവാ സനാതനധർമ ജീവിതരീതികളിൽ നിന്നും പൗരാണിക ഭാരതത്തിലെ ജനങ്ങൾ മാറിച്ചിന്തിക്കാൻ തുടങ്ങിയതോടെയാണ് ഇവിടെ ജാതി വ്യവസ്ഥ ഉടലെടുത്തതെന്നർത്ഥം.
ജാതിയുടെ പേരിലാണ് ഭാരതത്തിൽ വിഭജനം എങ്കിൽ, അതേസമയത്തു തന്നെ രാജഭരണവും, അധികാരങ്ങളും, കുമിഞ്ഞു കൂടുന്ന സമ്പത്തും, കോളനിവത്കരണവും, പശ്ചിമേഷ്യയിലും അമേരിക്കയിലും, യൂറോപ്പിലും, നിറത്തിന്റെയും , പരിഷ്കൃതിയുടെയും, പേരിൽ ജനങ്ങളെ അടിമ മനോഭാവത്തിൽ കാണാൻ തുടങ്ങി.
1880-1900 വരെ സ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന നിയമവും,അടിമമനോഭാവവും യൂറോപ്യൻ രാജ്യങ്ങളിൽ ശക്തമായുണ്ടായിരുന്നു.
1840 ടടുത്താണ് യൂറോപ്പിൽ അടിമത്തം നിർത്തലാക്കി നിയമം പ്രാബല്യത്തിൽ വന്നത് .1882 നോടടത്തു വരെ യൂറോപ്യൻ സ്ത്രീകൾക്ക് കുടുംബ സ്വത്തിൽ അവകാശമുണ്ടായിരുന്നില്ല. എന്നുവച്ചാൽ അന്ന് ലോകം മുഴുവൻ മനുഷ്യൻ, മനുഷ്യനെ ജനനത്തിന്റെ പേരിൽ വിഭജനം ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു എന്നർത്ഥം. ഭാരതത്തിൽ മാത്രമായിരുന്നില്ല....
ഒന്നുറപ്പിക്കാം സനാതനധർമം ആണ് ഇന്ത്യയിൽ ജാതിമേൽകോയ്മ കൊണ്ടുവന്നതെന്നു പറയുന്നവർ ഒന്നുകിൽ തുച്ഛമായ അറിവിന്റെ പിൻബലം ഉള്ളവരോ,അല്ലെങ്കിൽ ചില വിഘടിത താത്പര്യങ്ങളുള്ളവരോ ആകാം.. അതുറപ്പിക്കാം..
( തുടരും )
No comments:
Post a Comment