ഗുരുവായൂരപ്പനെ കണ്ട് തൊഴുതാൽ മമ്മിയൂർ വന്ന് മഹാദേവനെയും ദേവിയെയും കണ്ടേ മടങ്ങാവുയെന്നാണ്. എന്നാലേ ഗുരുവായൂർ ദർശനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാകു. ഭഗവാന്റെ സ്വർഗ്ഗാരോഹണ സമയത്ത് ഭഗവാൻ ഭക്തനായ ഉദ്ധവരോട് പറഞ്ഞു. ഏഴു ദിവസത്തിനകം ദ്വാരക കടലെടുക്കും, താൻ പൂജിച്ചിരുന്ന വിഷ്ണുഭഗവാന്റെ വിഗ്രഹത്തെ ഭാരത ദേശത്ത് ഏറ്റവും പവിത്രമായ ഒരു സ്ഥലത്ത് പ്രതിഷ്ഠിക്കാൻ.
ഭഗവാന്റെ നിർദ്ദേശാനുസരണം ദേവ ഗുരുവായ ബൃഹസ്പതിയെയും കൂട്ടി വായുദേവന്റെ സഹായത്തോടെ ഭാർഗ്ഗവരാമനാൽ സൃഷ്ടിക്കപ്പെട്ട കേരളത്തിൽ എത്തുകയും ഗുരുവായൂരിൽ മഹാദേവന്റെയും ദേവിയുടെയും സാന്നിധ്യം കണ്ട ചിറയുടെ അരുകിൽ ഭഗവാന്റെ വിഗ്രഹം വായുദേവനും ദേവ ഗുരുവും ചേർന്ന് പ്രതിഷ്ഠ നടത്തി.
ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാ സമയത്ത് ഉണ്ടായ മഹാദേവന്റെയും ദേവിയുടെയും സാമീപ്യം പിന്നീട് ശക്തി പഞ്ചാക്ഷരി രൂപത്തിൽ സ്വയംഭൂവായി ഗുരുവായൂർ ക്ഷേത്രത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്ത് മമ്മിയൂരിൽ, ഇന്നു ക്ഷേത്രമിരിക്കുന്ന ദിക്കിൽ ഉണ്ടായതായി പറയുന്നു. രൗദ്രഭാവത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് ഭഗവാന്റെ പ്രതിഷ്ഠ.
പാർവ്വതി ദേവിയെക്കാപ്പം മക്കളായ ഗണപതിയും സുബ്രമണ്യനും അയ്യപ്പനും കുടികൊള്ളുന്ന ക്ഷേത്രത്തിൽ ഗൃഹാസ്ഥനായിട്ടാണ് ഭഗവാൻ കുടികൊള്ളുന്നത്. രൗദ്രഭാവത്തിലുള്ള ഭഗവാനെ ശാന്തനാക്കാൻ തൊട്ടടുത്തു തന്നെ വിഷ്ണുഭഗവാന്റെ പ്രതിഷ്ഠയും കാണാം. ശിവഭഗവാനും വിഷ്ണുഭഗവാനും തുല്യ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ശിവ കുടുംബം ഉള്ളതുകൊണ്ട് കൈലാസത്തിനു തുല്യമാണ് ഈ ക്ഷേത്ര ദർശനം. ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ. മമ്മിയൂർ ക്ഷേത്രം ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ്. ഗുരുവായൂരിൽ എത്തിയാൽ ഗുരുവായുരപ്പനെ കാണുന്നതിനൊപ്പം മമ്മിയൂരപ്പനെയും കാണണം. എങ്കിലെ ഗുരുവായൂർ ദർശനത്തിന്റെ ഫലം കിട്ടു.
ശംഭോ മഹാദേവ
കൃഷ്ണാ ഗുരുവായൂരപ്പാ

No comments:
Post a Comment