Saturday, August 26, 2023

ശ്രീവാസം എന്നാൽ എന്ത്?

ശ്രീവാസം എന്ത്? 



വെളുത്ത നിറത്തിലുള്ള മാടപ്രാവുകൾ എവിടെ വസിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു

സുന്ദരിയും സംസ്കാര സമ്പന്നയും സ്നേഹവതിയുമായമായ സ്ത്രീ ഏതു വീട്ടിൽ വസിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു

കലഹം ഇഷ്ടപ്പെടാത്തതും കലഹിക്കാത്തവളുമായ   സ്ത്രീ ഏതു ഭവനത്തിൽ വസിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു

ഏതു വീട്ടിൽ താൻ ഉണ്ണുന്ന ഭക്ഷണം മറ്റുള്ളവർക്കും നൽകി ഭക്ഷിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു

ദാനധർമ്മങ്ങൾ ചെയ്യാൻ സന്മനസ്സുള്ളവരാരോ അവരിൽ ലക്ഷ്മീദേവി വസിക്കുന്നു

വിനയത്തോടെ ഏതൊരുവൻ തന്റെ മാതാപിതാക്കളെ സേവിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മിദേവി വസിക്കുന്നു

മേൽപ്പറഞ്ഞ സ്ഥലങ്ങളെല്ലാം തന്റെ ഇരിപ്പിടങ്ങൾ ആണെന്ന് ലക്ഷ്മിദേവി തന്നെ ഭഗവാൻ നാരായണനോട് തന്നെ പറഞ്ഞിട്ടുള്ളതാണ്

ഇതിനെ ശ്രീവാസം എന്ന് പറയുന്നു. ഓം ശ്രീ മഹാലക്ഷ്മിയെ നമ: ....


മഹാലക്ഷ്മി സ്തോത്രം

വിഷ്ണുപ്രീയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ കമലേവിമലേദേവീ മഹാലഷ്മി നമോസ്തുതേ കാരുണ്യനിലയേ ദേവീ മഹാലഷ്മി നമോസ്തുതേ. ദാരിദ്ര്യദുഃഖശമനി മഹാലക്ഷ്മി നമോസ്തുതേ ശ്രീദേവീ നിത്യകല്യാണി മഹാലക്ഷ്മി നമോസ്തുതേ സമുദ്രതനയേ ദേവീ മഹാലക്ഷ്മി നമോസ്തുതേ രാജലക്ഷ്മി രാജ്യലക്ഷ്മി മഹാലക്ഷ്മി നമോസ്തുതേ വീരലക്ഷ്മി വിശ്വലക്ഷ്മി മഹാലക്ഷ്മി നമോസ്തുതേ മൂകഹന്ത്രി മന്ത്രരൂപേ മഹാലക്ഷ്മി നമോസ്തുതേ മഹിഷാസുരസംഹർത്രി മഹാലക്ഷ്മി നമോസ്തുതേ ഓം മഹാ ലക്ഷ്മിയേയ് നമഃ അമ്മേ ശരണം,




No comments:

Post a Comment