Saturday, August 26, 2023

ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള സ്വരൂപങ്ങൾ/പേരുകൾ


ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ. ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള സ്വരൂപങ്ങൾ അറിയത്തവർക്കായി.. 

തൊഴാൻ ചെല്ലുമ്പോൾ ആ ഭാവത്തിൽ അറിഞ്ഞു നമുക്ക് ഭഗവാനെ കാണാനും തൊഴാനും സാധിക്കും

1 -  നിർമ്മാല്യദർശന സമയം -- വിശ്വരൂപദർശനം,  

2 - തൈലാഭിഷേകം --  വാതരോഗാഘ്നൻ,  

3 - വാകചാർത്ത് -- ഗോകുലനാഥൻ, 

4 - ശംഖാഭിഷേകം --  സന്താനഗോപാലൻ, 

5 - ബാലാലങ്കാരം -- ഗോപികനാഥൻ, 

6 - പാൽ മുതലായ അഭിഷേക സമയം -- യശോദാബാലൻ 

7 - നവകാഭിഷേകം -- വനമാലാകൃഷ്ണൻ, 

8 - ഉച്ചപൂജ --  സർവ്വാലങ്കാരഭൂഷണൻ, 

9 - സായാംകാലം -- സർവ്വമംഗളദായകൻ, 

10 - ദീപാരാധനക്ക് --  മോഹനസുന്ദരൻ, 

11 -  അത്താഴപൂജക്ക് -- വൃന്ദാവനചരൻ, 

12 - തൃപ്പുകക്ക് --  ശേഷശയനൻ,  

ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ. ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ്  ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാൻ


#Lord_krishna_guruvayoorappan

No comments:

Post a Comment