ശ്രീനാരായണഗുരുദേവനെ എതിർക്കാതെ, അദ്ദേഹത്തിന്റെ സന്ദേശങ്ങളെ ഉന്മൂലനം ചെയ്യാനാവാതെ ആർക്കും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാവില്ല.
കാരണം ഗുരുദേവനാണ് ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സനാതന ധർമ്മ പോരാളി. സാമൂഹിക അനാചാരങ്ങളിലേക്കും അതുവഴി ക്രിസ്ത്യൻ മതപരിവർത്തനത്തിലേക്കും കൂപ്പുകുത്തിയ കേരളത്തെ സനാതന ധർമ്മം പറഞ്ഞ് തിരികെ കൊണ്ടുവന്നത് ഗുരുദേവൻ ആണ്.
ഇത് മനസ്സിലാക്കിയ കമ്മിബുദ്ധിജീവികൾ അതിനായിട്ടാണ് അദ്ദേഹം ഹിന്ദുസന്ന്യാസി അല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഹൈന്ദവം എന്നാൽ സവർണ്ണതയും ജാതീയതയും മാത്രമാണെന്ന നുണവാദം ശ്രീനാരായണഗുരുദേവനെ ഹിന്ദു ആയ് കണ്ടാൽ പൊളിയും എന്നവർ മനസ്സിലാക്കി. അതുകൊണ്ട്
ഗുരുദേവനെ ഉൾപ്പെടെ സകല ആചാര്യന്മാരെയും അന്യവത്കരിച്ചതിനു ശേഷം സനാതന ധർമ്മം എന്ന ആശയത്തെ ഉന്മൂലനം ചെയ്യാനായിരുന്നു ദീർഘകാല പദ്ധതി.
എന്താണതിൽ ഇവരുടെ നേട്ടം ?
വൈദേശിക മതപരിവർത്തനത്തിന് വളമിട്ട് വൈദേശിക ഇസമായ കമ്യൂണിസത്തിൽ ഹിന്ദുവിരുദ്ധരെ അണിനിരത്തുക എന്നതാണ് ലോംഗ് ടേം പ്ലാൻ. നേപ്പാളിൽ ഇവർ ഇത് സാധിച്ചെടുത്തതാണ്. ഒരാൾ സെമിറ്റിക് മതത്തിലേക്ക് മതപരിവർത്തനം ചെയ്യുമ്പോൾ ഒരാൾ കുറയുക മാത്രമല്ല ഒരു ശത്രു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദ്ദേശത്തോടെ ജനിക്കുക കൂടിയാണ്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഉദയനിധി സ്റ്റാലിന്റെ ചിന്താരീതിയും മറ്റൊന്നാകാത്തതിൽ അത്ഭുതമില്ല. പക്ഷേ അത് തുറന്നുപറഞ്ഞ് സകല പദ്ധതിയും പുറത്തായതുപോലെയാണ് ഇപ്പോൾ..
ഉദയനിധി സ്റ്റാലിന്റെ അപക്വതയും ക്രിസ്ത്യൻ തീവ്രമതബോധവും പണിപറ്റിച്ചു. സനാതന ധർമ്മം ആണ് ഈ കൺവേർഷൻ മാഫിയയുടെ ലക്ഷ്യം എന്ന സത്യം പുറത്തായി.
നമുക്ക് സനാതനധർമ്മവും ക്രിസ്ത്യൻ ഇസ്ലാം മതങ്ങളും തമ്മിലൊരു താരതമ്യ പഠനത്തിനും അവസരമൊരുങ്ങി. ബൈബിളിലെ യഹോവയും ഖുറാനിലെ അല്ലാഹുവും പറഞ്ഞതാണോ ശ്രീനാരായണഗുരുദേവൻ പറഞ്ഞ സനാതനധർമ്മമാണോ മനുഷ്യവിരുദ്ധത എന്ന് തുറന്ന് ചർച്ച ചെയ്യപ്പെടട്ടെ.
താരതമ്യ പഠനങ്ങളും സംവാദങ്ങളും നടക്കട്ടെ. ഏത് ഫിലോസഫി അനുസരിച്ചാൽ മനുഷ്യന് ഏവരേയും ഉൾക്കൊള്ളാൻ കഴിയും എന്ന് സ്വതന്ത്രമായി മനുഷ്യർ വിലയിരുത്തട്ടെ.
എന്നിട്ട് തമിഴ്നാട്ടിലെ ഏറ്റവും വലിയ കോർപ്പറേറ്റ് മാഫിയ ആയ കരുണാനിധി കുടുംബത്തെ കോർപ്പറേറ്റ് വിരുദ്ധത പറയുന്ന കമ്യൂണിസ്റ്റുകൾ എന്തിനുവേണ്ടി പിന്തുണയ്ക്കുന്നു എന്നതിലും ചർച്ചവരട്ടെ.
ARUN SOMANATHAN
No comments:
Post a Comment